നഗരസഭ കൗൺസിലറും സി പി എം നേതാവുമായ ഷീജ അനിലിന്റെ ഭർത്താവ് അനിൽകുമാർ നിര്യാതനായി

നഗരസഭ കൗൺസിലറും സി പി എം നേതാവുമായ ഷീജ അനിലിന്റെ ഭർത്താവ് അനിൽകുമാർ നിര്യാതനായി

മൂലവട്ടം: നെടുവേലിൽ പരേതനായ സഹദേവന്റെ മകനും നഗരസഭ അംഗവും സി.പി.എം നേതാവുമായ ഷീജ അനിലിന്റെ ഭർത്താവുമായ അനിൽകുമാർ (49) നിര്യാതനായി. ഭാര്യ അഡ്വ.ഷീജ അനിൽ നഗരസഭ 30 -ാം വാർഡ് അംഗവും, സി.പി.എം നാട്ടകം ലോക്കൽ കമ്മിറ്റി അംഗവുമാണ്. 
മാതാവ് -സരസമ്മ കാരാപ്പുഴ കാഞ്ഞിരക്കാട് കുടുംബാംഗമാണ്. സഹോദരങ്ങൾ – അജികുമാർ, അജിത, അമ്പിളി. സംസ്‌കാരം മാർച്ച് മൂന്നിന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.

സിപിഎം നാട്ടകം ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മറ്റി അംഗവും ആണ് ഷീജ അനിൽ. അനിലിന് ബിസിനസാണ്.