ശോശാമ്മ നിര്യാതയായി

Spread the love

പുതുപ്പള്ളി: ഇരവിനല്ലൂർ വലിയമുണ്ടാക്കലായ വെട്ടുവള്ളിൽ പരേതനായ ജോൺകുട്ടിയുടെ ഭാര്യ ശോശാമ്മ (98) നിര്യാതയായി. മൃതദേഹം ഇന്ന് (ചൊവ്വ) 4നു വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ 3.30നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. കാനം കുമ്മൻകുളം കുടുംബാംഗമാണ്. മക്കൾ: വി. ജെ. ജോൺ (അക്കാദമിക് ഡയറക്ടർ, എംജിഎം ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസ്), മാത്യു വി. ജോൺ (ഗവ. പ്രസുകളുടെ മുൻ സൂപ്രണ്ട്), സുമ, സുജ (കുവൈത്ത്), പരേതരായ മോളി, വൽസമ്മ. മരുമക്കൾ: ശാന്തമ്മ, ലളിത (ആയുർവേദ വകുപ്പ് മുൻ ഉദ്യോഗസ്ഥ), പരേതനായ എം. കെ. ഏബ്രഹാം മണ്ണുപ്പറമ്പിൽ, ജോർജ് വർഗീസ് ഒത്താപ്പറമ്പിൽ, സണ്ണി വർഗീസ് കൊച്ചപ്പശേരിൽ (കുവൈത്ത്).