
ന്യൂഡൽഹി: സംസ്ഥാനത്ത് ഒബിസി സംവരണത്തിന്റെ അവകാശങ്ങളെക്കുറിച്ച് സെപ്റ്റംബർ 9ന് അവലോകന യോഗം നടന്നിരുന്നു. ഇതേത്തുടർന്നാണ് ക്രിസ്ത്യൻ, മുസ്ലിം സംവരണത്തിൽ 15 ദിവസത്തിനുള്ളിൽ ദേശീയ പിന്നാക്ക കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്.
ഒബിസി, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ചില ജാതിവിഭാഗങ്ങൾക്ക് മതത്തിന്റെ പേരിൽ സംവരണം നൽകിയിട്ടുണ്ട്. എന്നാൽ, അതിൽ 10 ശതമാനം എല്ലാ മുസ്ലീങ്ങൾക്കും 6 ശതമാനം ക്രിസ്ത്യാനികൾക്കുമാണെന്നും, ഇതിലൂടെ യഥാർത്ഥ ഒബിസി സമുദായങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് രാഷ്ട്രീയ നേട്ടത്തിനായി മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും സംവരണ ആനുകൂല്യങ്ങൾ നൽകുകയാണെന്നും യോഗത്തിൽ പറഞ്ഞു. സംവരണത്തെക്കുറിച്ച് കമ്മീഷൻ ചെയർപേഴ്‌സൺ ഹൻസ്‌രാജ് ആഹിർ സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു
.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


