
കോട്ടയത്ത് വീണ്ടും സംഘർഷം: ഇത്തവണ സംഘർഷമുണ്ടായത് ഒ.ബി.സി മോർച്ച കളക്ടറേറ്റ് മാർച്ചിൽ: വനിതാ പ്രവർത്തകരെ അടക്കം അറസ്റ്റ് ചെയ്ത് നീക്കി: വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: മുഖ്യമന്ത്രിയും മന്ത്രി കെ ടി ജലീലും രാജിവെക്കണം എന്നാവശ്യപ്പെട്ട് ഒബിസി മോർച്ച കോട്ടയം കളക്ടറേറ്റിലേക് നടത്തിയ മാർച്ചിൽ സംഘർഷം. കളക്ടറേറ്റിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തർ നഗരത്തിലേയ്ക്ക് തിരികെ പ്രകടനം നടത്തുന്നതിനിടെ, മനോരമ ജംഗ്ഷനിൽ ബാരിക്കേഡ് മറിച്ചിടുകയായിരുന്നു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയത്. വീഡിയോ ഇവിടെ
രാവിലെ 11 മണിയോടെയാണ് ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ പ്രവർത്തകർ കളക്ടറേറ്റ് മാർച്ച് നടത്തിയത്. ബിജെപി സംസ്ഥാന സെക്രട്ടറി ടിപി സിന്ധുമോൾ, സംസ്ഥാന സമിതി അംഗം എൻ ഹരി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു മാർച്ച്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടറേറ്റിന് മുന്നിൽ പൊലീസ് ഉയർത്തിയ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് അറസ്റ്റ് ചെയ്യാതെ വന്നതോടെ പ്രവർത്തകർ പ്രതിഷേധവുമായി വീണ്ടും കോട്ടയം നഗരത്തിലേയ്ക്ക് തന്നെ തിരിഞ്ഞു. കോട്ടയം നഗരത്തിലേയ്ക്ക് പ്രകടനം നടത്തുന്നതിനിടെ പ്രവർത്തകർ മലയാള മനോരമ ഓഫിസിന് മുന്നിലെ ട്രാഫിക്ക് ഡിവൈഡർ മറിച്ചിട്ടു.
ട്രാഫിക്ക് ഡിവൈഡർ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകരെ നീക്കം ചെയ്യാൻ ശ്രമിച്ച വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടി.ശ്രീജിത്തിനെ പ്രവർത്തകർ പിടിച്ച് തള്ളി. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.