വെറും അരമണിക്കൂറുകൊണ്ട് തയ്യാറാക്കാം ഹെല്‍ത്തി ഓട്സ് സൂപ്പ്; റെസിപ്പി ഇതാ

Spread the love

കോട്ടയം: ആരോഗ്യം ശ്രദ്ധിക്കുന്ന എല്ലാവരുടെയും ഇഷ്ട വിഭവങ്ങളില്‍ ഇടം പിടിച്ച വസ്തുവാണ് ഓട്സ്. തയ്യാറാക്കിയാലോ നിമിഷ നേരം കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു ഹെല്‍ത്തി ഓട്സ് സൂപ്പ്.

ചേരുവകള്‍

ഓട്സ്- ഒരു കപ്പ്
പാല്‍- അരക്കപ്പ്
ഉള്ളി, കാരറ്റ്, വെളുത്തുള്ളി, ഒറിഗാനോ- ഒന്ന് വീതം
കുരുമുളക് പൊടി- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
ഒലിവ് ഓയില്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാനിലേക്ക് ഒലിവ് ഓയില്‍ ഒഴിച്ച്‌ ചൂടാക്കുക. ശേഷം വെളുത്തുള്ളി ചേർത്ത് തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. ശേഷം ഉള്ളി ചേർത്ത് ചെറുതായി തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. ഇനി ഇതിലേക്ക് കാരറ്റ് കൂടി ചേര്‍ക്കാം. കാരറ്റിന്റെ പച്ചമണം വരുന്നതുവരെ വഴറ്റുന്നത് തുടരണം. അടുത്തതായി ഇതിലേക്ക് ഓട്ട്സ് ചേര്‍ക്കാവുന്നതാണ്. ഓട്സ് ഇട്ട ശേഷം ഒരു മൂന്ന് മിനിറ്റ് നേരത്തേക്ക് ഇത് വ‍ഴറ്റണം. പിന്നീട് വെള്ളം ചേർത്ത് ഓട്സ് വേവുന്നത് വരെ മൂടിവെക്കാം. വെള്ളം ഏകദേശം വറ്റി പച്ചക്കറികള്‍ മൃദുവാകുമ്പോള്‍ പാല്‍ ചേർത്ത് 5 മിനിറ്റ് നേരത്തേക്ക് ഒന്നുകൂടി തിളപ്പിച്ചെടുക്കാം. ഇനി ഒറിഗാനോ, കുരുമുളക് പൊടി, ആ‍വശ്യത്തിന് ഉപ്പ് എന്നിവകൂടി ചേർത്ത് അവസാനം മല്ലിയില വിതറി എടുക്കാം.