
കോട്ടയം: നാരുകളാല്‍ സമ്പന്നമായ ഓട്സ് ആരോഗ്യത്തിന് ഉത്തമമാണ്.
രാവിലെ പുട്ടും കടലയും, അപ്പവും മുട്ടക്കറിയുമൊക്കെ കഴിച്ചിരുന്ന മലയാളികളുടെ ഭക്ഷണക്കൂട്ടിലേക്ക് സ്ഥാനം നേടിയെടുത്ത ഓട്സ് കൊണ്ടൊരു അടിപൊളി സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്‌സ് – 1/2 കപ്പ്
ആപ്പിള്‍ – 1 എണ്ണം
റൊബേസ്റ്റ് പഴം – 1 എണ്ണം
ഈന്തപ്പഴം – 3 എണ്ണം
പിസ്ത – 8 എണ്ണം
ബദാം – 5 എണ്ണം
പാല്‍ – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ചെറു ചൂടുവെള്ളത്തില്‍ കുരുകളഞ്ഞ ഈന്തപ്പഴവും ഓട്സും ബദാമും 15 മിനുട്ട് നേരം കുതിർക്കാൻ മാറ്റിവയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ആപ്പിളും റോബസ്റ്റ പഴവും കുതിർത്ത ഓട്സും പാലും ചേർത്ത് നന്നായി മിക്സിയില്‍ അടിച്ചെടുക്കുക. മധുര വേണമെങ്കില്‍ തേൻ ചേർക്കാം. ഇനി ഒരു ഗ്ലാസ്സിലേക്ക് പകർന്ന് പിസ്ത വെച്ച് അലങ്കരിച്ച് കുടിക്കാം.