ഓട്സ് ഇഷ്ടമാണോ?; എങ്കിൽ ഒരു വട്ടം ഇങ്ങനെ ഉണ്ടാക്കിനോക്കൂ; ടേസ്റ്റിയും ഹെൽത്തിയുമായ റെസിപ്പി ഇതാ

Spread the love

ശരീരം മെലിയാൻ ഏറ്റവും ഉത്തമമാണ് ഓട്സ്. എന്നാൽ ചിലർക്ക് അതിന്റെ ടേസ്റ്റ് ഇഷ്ട്ടമാവണമെന്നില്ല. എന്നാൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. പിന്നെ ദിവസവും ഓട്സ് കഴിക്കും.

ഓട്സ്

പാല്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉള്ളി

കാരറ്റ്

വെളുത്തുള്ളി

ഒറിഗാനോ

കുരുമുളകുപൊടി

മല്ലിയില

ഒലിവ് എണ്ണ

 

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കി അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ വെളുത്തുള്ളി ചെറുതായി അരിഞ്ഞതു ചേർത്തു ഇളക്കണം. വെളുത്തുള്ളിയുടെ നിറം മാറി വരുമ്ബോള്‍ കാരറ്റും ഉള്ളിയും ചേർത്തു വറ്റഴാം. പച്ചക്കറികള്‍ നന്നായി വഴറ്റിയതിലേയ്ക്ക് ഒരു കപ്പ് ഓട്സ് ചേർത്തിളക്കി യോജിപ്പിക്കാം. കുറച്ച്‌ വെള്ളം ഒഴിച്ചിത് അടച്ചു വച്ച്‌ വേവിക്കാം.

വെള്ളം വറ്റി പച്ചക്കറികള്‍ ഉടഞ്ഞു തുടങ്ങുന്ന പരുവമാകുമ്ബോള്‍ പാല്‍ ഒഴിച്ചു തിളപ്പിക്കാം. ഇതിലേയ്ക്ക് ഒറിഗാനോ, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. അടുപ്പണച്ച്‌ ഇത് ചൂടോടെ വിളമ്ബി കഴിച്ചു നോക്കൂ. ടേസ്റ്റിയും ഹെൽത്തിയുമായ റെസിപ്പി ആണിത്.