പുതിയ അംഗങ്ങള്‍ രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു; മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സന്തോഷ് കുമാര്‍

Spread the love

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: പുതിയതായി തെരഞ്ഞെടുത്ത രാജ്യസഭ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്ന് സി.പി.എം പ്രതിനിധി എ.എ റഹിം, സി.പി.ഐ അംഗം പി. സന്തോഷ് കുമാര്‍, കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. പി. സന്തോഷ് കുമാര്‍ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

video
play-sharp-fill

രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പത്ത് പ്രതിനിധികളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

പഞ്ചാബില്‍ അധികാരത്തിലെത്തിയ എ.എ.പിയുടെ രാജ്യസഭ അംഗങ്ങളായി അഞ്ചുപേര്‍ സത്യപ്രതിജ്ഞ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യപ്രതിജ്ഞക്ക് പിന്നാലെ, രാജ്യസഭയില്‍ പ്രതിപക്ഷം ഇന്ധന വിലവര്‍ധനവിന് എതിരെ പ്രതിഷേധം നടത്തി. തുടര്‍ന്ന് രാജ്യസഭ 12 മണിവരെ നിര്‍ത്തിവച്ചു.