
പാലക്കാട്: പാലക്കാട്ടെ മദ്യനിര്‍മാണശാലയായ ഒയാസിസിന് വാളയാര്‍, കോരയാര്‍ പുഴകളില്‍ നിന്നും വെള്ളമെടുക്കാന്‍ പഞ്ചായത്ത് അനുമതി. സിപിഐഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്താണ് കമ്പനിയുടെ കെട്ടിട നിർമ്മാണത്തിനായി വെള്ളം നൽകാൻ തീരുമാനിച്ചത്.
മന്ത്രി എംബി രാജേഷിന്റെ അളിയൻ ഏരിയ കമ്മിറ്റി സെക്രട്ടറി ആയതിനാലാണ് ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തതെന്നും, സിപിഐഎമ്മിന്റെ ഏരിയ കമ്മിറ്റി ഗൂഢാലോചന നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു.
കമ്പനിക്കെതിരെ പ്രമേയം പാസാക്കുന്നതിനെ കായികമായിട്ടുള്‍പ്പടെ തടഞ്ഞു. അജണ്ടകളില്‍ ഉള്‍പ്പെടുത്താതെ കത്തുകളും തപാലും വിഷയത്തിലേക്ക് കൊണ്ടുവന്ന് നിയമവിരുദ്ധമായി കമ്പനിക്കനുകൂലമായി അജണ്ട പാസാക്കി എടുത്തു.
രണ്ട് സ്വതന്ത്ര മെമ്പര്‍മാരുടെ പിന്തുണയോടെയാണ് ഇത് പാസാക്കിയത്. മെമ്പര്‍മാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് സംശയുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യക്കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുന്നത് ഭരണസമിതി യോഗം ചർച്ചചെയ്യാനിരിക്കെ ഇന്നലെ ഉപരോധവുമായി സിപിഐഎം അംഗങ്ങൾ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് സിപിഐഎം തന്നെ ഭരിക്കുന്ന മറ്റൊരു പഞ്ചായത്ത് ഇപ്പോള്‍ മദ്യക്കമ്പനിക്ക് വെള്ളം നല്‍കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കൃത്യമായ ഒരു നടപടിയിലൂടെയല്ല അനുമതി നല്‍കിയത് എന്നാണ് ആരോപണം.



