‘ഒ’ രക്ത ഗ്രൂപ്പ് ഉള്ളവരാണോ നിങ്ങൾ?; എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്

Spread the love

ഏതു ഗ്രൂപ്പുകർക്കും രക്തം ദാനം ചെയ്യാവുന്ന രക്‌തഗ്രൂപ്പ് ആണ് ഒ ഗ്രൂപ്പ്‌. അതുകൊണ്ട് തന്നെ  യൂണിവേഴ്സല്‍ രക്ത  ദാതാവായിട്ടാണ് ഒ ഗ്രൂപ്പുകാരെ നമ്മൾ കാണുന്നത്. പോസിറ്റീവ്കാരുടെ എണ്ണം കൂടുതലാണെങ്കിലും  നെഗറ്റിവ്കാര്‍ അപൂർവമായി മാത്രമേഒ ഗ്രൂപ്പിൽ കാണപ്പെടുന്നുള്ളൂ.ഈ രക്തഗ്രൂപ്പ് ഏറെ സവിശേഷതയുള്ളതാണെങ്കിലും. ഏറെ ശ്രദ്ധ ചെലുത്തേണ്ട ഗ്രൂപ്പ് കൂടി ആണെന്നുള്ള പഠന റിപ്പോർട്ട്‌ ആണ്  ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഒ രക്തഗ്രൂപ്പുകാരെകുറിച്ചു നടത്തിയ പഠനത്തില്‍ ഒ ഗ്രൂപ്പ്കാർ ധാരാളം ഊര്‍ജം ഉള്ളവരും, നേതൃത്വഗുണം ഉള്ളവരുമായതിനാല്‍ ചെയ്യുന്ന ജോലിയില്‍ മിടുക്കരായിരിക്കും. പക്ഷെ ഇവര്‍ക്കു ഹൈപ്പോതൈറോയിഡ് വരാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നു. സാധാരണ ഈ രക്തഗ്രൂപ്പൂകാര്‍ അമിതവണ്ണക്കാരായത്കൊണ്ട് വയറ്റില്‍ ആസിഡ് ഉത്പ്പാദനം കൂടുതലാണ്.

അതിനാല്‍ അള്‍സര്‍, അയഡിന്‍ പ്രശ്‌നങ്ങള്‍ ഇതു മൂലം ഉണ്ടാകുന്നു. കൂടാതെ ഇവര്‍ പെട്ടന്നു ദേഷ്യപ്പെടുന്നവരും പൊട്ടിത്തെറിക്കുന്നവരുമായിരിക്കുമെന്നും,അഡ്രിനാലില്‍ ഹോര്‍മോണ്‍ ഒ ഗ്രൂപ്പുകാര്‍ക്കു കൂടുന്നതുകൊണ്ട് ഇവര്‍ കാപ്പി മദ്യം എന്നിവ കഴിക്കരുതെന്നും ആരോഗ്യ വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group