play-sharp-fill
വിദ്യാര്‍ത്ഥിനികള്‍ ഒന്നിച്ചുനടന്നാല്‍ അവര്‍ സ്വവര്‍ഗാനുരാഗികള്‍; നിര്‍ബന്ധിച്ച്‌ ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കാൽ ; യൂണിഫോമില്‍ ചുളിവ് വീണാല്‍ ലൈംഗികമായ വ്യാഖ്യാനം;ശുചിമുറി വൃത്തിയാക്കേണ്ടതും വിദ്യാർത്ഥികൾ: ജയിലിന് സമാനമായ ഹോസ്റ്റൽ: നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ പൊറുതിമുട്ടിച്ച ചേര്‍ത്തല എസ്‌എച്ച്‌ കോളേജ് വൈസ് പ്രിന്‍സിപ്പലടക്കമുള്ളവർക്കെതിരെ നടപടി എടുക്കാന്‍ നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദ്ദേശം

വിദ്യാര്‍ത്ഥിനികള്‍ ഒന്നിച്ചുനടന്നാല്‍ അവര്‍ സ്വവര്‍ഗാനുരാഗികള്‍; നിര്‍ബന്ധിച്ച്‌ ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കാൽ ; യൂണിഫോമില്‍ ചുളിവ് വീണാല്‍ ലൈംഗികമായ വ്യാഖ്യാനം;ശുചിമുറി വൃത്തിയാക്കേണ്ടതും വിദ്യാർത്ഥികൾ: ജയിലിന് സമാനമായ ഹോസ്റ്റൽ: നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ പൊറുതിമുട്ടിച്ച ചേര്‍ത്തല എസ്‌എച്ച്‌ കോളേജ് വൈസ് പ്രിന്‍സിപ്പലടക്കമുള്ളവർക്കെതിരെ നടപടി എടുക്കാന്‍ നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകൻ
ചേര്‍ത്തല: എസ്‌എച്ച്‌ നഴ്‌സിങ് കോളേജ് അധികൃതര്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ചതിനെ തുടർന്ന് ചേര്‍ത്തല എസ്‌എച്ച്‌ നഴ്‌സിങ് കോളേജ് മാനേജ്മെന്റിന് നടപടി എടുക്കാന്‍ നിര്‍ദ്ദേശം.
പരാതിയില്‍ രണ്ടാഴ്ചയ്ക്കകം നടപടി വേണമെന്ന് പിടിഎ യോഗത്തില്‍ നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കി.

21-ന് വീണ്ടും പി ടി യോഗം ചേര്‍ന്ന് പരാതികള്‍ പരിഹരിക്കപ്പെട്ടോ എന്ന് വിലയിരുത്തും. വൈസ് പ്രിന്‍സിപ്പലിന്റെ നടപടി നഴ്‌സിങ് കൗണ്‍സില്‍ 13ന് ചര്‍ച്ച ചെയ്യും. തുടര്‍ നടപടിക്കായി കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട് കൈമാറും


വൈസ് പ്രിന്‍സിപ്പിലിന് എതിരെയാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ സര്‍വകലാശാലയ്ക്ക് നഴ്‌സിങ് കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന് നഴ്സിങ് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടു. ഒരുമിച്ചു നടക്കുന്നവരെ സ്വവര്‍ഗാനുരാഗികളെന്ന് ആരോപിക്കുന്നു. നിര്‍ബന്ധിച്ചു ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചെന്നും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ സംഭവത്തിലെ ചില ഓഡിയോ ക്ലിപ്പുകള്‍ നഴ്സിങ് കൗണ്‍സിലിനു ലഭിക്കുകയും കോളജില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയില്‍ വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞുവെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. യൂണിഫോമില്‍ ചുളിവ് വീണാല്‍ പോലും വൈസ് പ്രിന്‍സിപ്പല്‍ അതു ലൈംഗികമായി വ്യാഖ്യാനിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലെ ശുചിമുറിയും വിദ്യാര്‍ത്ഥിനികളെകൊണ്ടു വൃത്തിയാക്കിച്ചു. വിദ്യാര്‍ത്ഥികളെ വീടുകളിലേക്കു പോകാന്‍ അനുവദിക്കുന്നില്ലെന്നും നഴ്സിങ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പരാതിയായുണ്ട്.

ദിവസേന നിര്‍ബന്ധമായും പ്രാര്‍ത്ഥനാചടങ്ങുകളില്‍ പങ്കെടുക്കണമെന്ന നിബന്ധനയും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ജയിലിന് സമാനമെന്നാണ് ഹോസ്റ്റലിനെ നഴ്‌സിങ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ പോലും വീട്ടില്‍ പോവാന്‍ സാധിക്കില്ല. പോയാല്‍ പിഴ ഈടാക്കും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അനുമതി, ഹോസ്റ്റല്‍ മുറി തിങ്ങി നിറഞ്ഞതില്‍ പരാതിപ്പെട്ടാല്‍ ഇരുട്ടു മുറിയിലേക്ക് മാറ്റും.

റിപ്പോര്‍ട്ട്് സംബന്ധിച്ച്‌ പത്താം തീയതി പിടിഎ യോഗം ചേരും. യോഗത്തില്‍ ആരോഗ്യ സര്‍വകലാശാലയും പങ്കെടുക്കും. നിയമ നടപടികള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുമെന്ന് ആരോഗ്യ സര്‍വകാശാല വ്യക്തമാക്കിയിട്ടുണ്ട്. കോളേജില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ സംബന്ധിച്ച്‌ ഒരു വിദ്യാര്‍ത്ഥി നഴ്‌സിങ് കൗണ്‍സിലിനയച്ച ശബ്ദ സന്ദേശമാണ് ആദ്യം നഴ്‌സിങ് കൗണ്‍സിലിന് ലഭിച്ചതെന്നും ഇതാണ് ഇടപെടലിലേക്ക് നയിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച നഴ്‌സിങ് കൗണ്‍സിലിന്റെ മൂന്ന് പ്രതിനിധികള്‍ കോളേജില്‍ എത്തി പരിശോധന നടത്തി. വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.