പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഡ്രീംലാൻഡ് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര വാർഡിൽ നിർമാണം പൂർത്തിയാക്കിയ ഡ്രീംലാൻഡ്് അങ്കണവാടിക്കെട്ടിടത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു.

video
play-sharp-fill

ഐ.സി.ഡി.എസ്, എം.ജി.എൻ.ആർ.ഇ.ജി.എസ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത പദ്ധതികളിലൂടെ 16 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തീകരിച്ച കെട്ടിടമാണിത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റ്റി.ജെ മോഹനൻ, ഷക്കീലാ നസീർ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സാജൻ കുന്നത്ത്, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സിന്ധു മോഹനൻ,ഡയസ് കോക്കാട്ട്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്റണി മുട്ടത്ത്കുന്നേൽ, ഏലിയാമ്മ വാന്തിയിൽ, ഷാലിമ്മ ജെയിംസ്, ബീനാ ജോസഫ്,ജോൺസി, സി.ഡി.പി.ഒ പങ്കജാക്ഷി കോടൂർ, ഫാ. ഡോ. ജിയോ കണ്ണംകുളം, സോണി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മാർട്ടിൻ തോമസ്,സിജോ മോളോപറമ്പിൽ, പി.വി. റനീഷ്, സുധീഷ് പ്ലാവിളയിൽ, ഷഫീഖ് ഷംസുദ്ദീൻ, അങ്കണവാടി പ്രതിനിധികളായ ഗീത, സോമൻ ചക്കാലക്കൽ, ഇ.സി ഷാജി കമ്പിയിൽ,ഇ.എസ് ഹാരിസ് എന്നിവർ പ്രസംഗിച്ചു.