video
play-sharp-fill
മാസങ്ങള്‍ക്ക് മുന്‍പുവരെ അടുത്ത സുഹൃത്തുക്കൾ ; സുഹൃത്തുക്കള്‍ക്കിടയിലെ ചെറിയ പ്രശ്‌നങ്ങള്‍ തര്‍ക്കങ്ങളിലൂടെ വലുതായി ; ലോഗ് ബുക്ക് നഷ്ടമായത് തര്‍ക്കം രൂക്ഷമാക്കി ; കള്ളി എന്നു വിളിച്ച്‌ കളിയാക്കിയതായും ആരോപണം ; പ്രതികളിൽ നിന്ന് ദുരനുഭവങ്ങളും മറ്റും രേഖപ്പെടുത്തിയതായും, ഉപദ്രവം തുടർന്നാൽ നിയമനടപടികൾക്ക് നിർബന്ധിതയാകും എന്നെഴുതിയ തെളിവുകൾ കണ്ടെത്തിയെന്നും പോലീസ് ; നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം : സഹപാഠികളായ കോട്ടയം സ്വദേശിനിയായ 2 വിദ്യാർത്ഥിനികളടക്കം 3 പേർ റിമാൻ്റിൽ

മാസങ്ങള്‍ക്ക് മുന്‍പുവരെ അടുത്ത സുഹൃത്തുക്കൾ ; സുഹൃത്തുക്കള്‍ക്കിടയിലെ ചെറിയ പ്രശ്‌നങ്ങള്‍ തര്‍ക്കങ്ങളിലൂടെ വലുതായി ; ലോഗ് ബുക്ക് നഷ്ടമായത് തര്‍ക്കം രൂക്ഷമാക്കി ; കള്ളി എന്നു വിളിച്ച്‌ കളിയാക്കിയതായും ആരോപണം ; പ്രതികളിൽ നിന്ന് ദുരനുഭവങ്ങളും മറ്റും രേഖപ്പെടുത്തിയതായും, ഉപദ്രവം തുടർന്നാൽ നിയമനടപടികൾക്ക് നിർബന്ധിതയാകും എന്നെഴുതിയ തെളിവുകൾ കണ്ടെത്തിയെന്നും പോലീസ് ; നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം : സഹപാഠികളായ കോട്ടയം സ്വദേശിനിയായ 2 വിദ്യാർത്ഥിനികളടക്കം 3 പേർ റിമാൻ്റിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട :ചുട്ടിപ്പാറ സി പാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് കോളേജിലെ നാലാം വർഷ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു എ സജീവ് (22 ) താഴെവെട്ടിപ്രത്തെ ഹോസ്റ്റലിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് സഹപാഠികളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.

സഹപാഠികളുടെ മാനസിക പീഡനം മരണകാരണമായിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെതുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സഹപാഠികളായ കൊല്ലം പത്തനാപുരം കുണ്ടയം , കൊഴുവക്കാട് വടക്കേതിൽ അലീന ദിലീപ് ( 22), കോട്ടയം വാഴപ്പള്ളി തുരുത്തി തകിടിയേൽ ഹൗസിൽ എ ടി ആഷിത (22), കോട്ടയം അയർക്കുന്നം, കൊങ്ങാട്ടൂർ വാലുമേൽ കുന്നേൽ വീട്ടിൽ അജ്ഞന മധു ( 22) എന്നിവരാണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.ആത്മഹത്യക്കുള്ള കാരണമാകും വിധം മാനസിക പീഡനമുണ്ടായി എന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത്താവളത്തിന് സമീപമുള്ള എൻ എസ് എസ് വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും 15 ന് വൈകിട്ട് 5 മണിക്ക് താഴേക്ക് ചാടി ഗുരുതരമായ പരിക്ക് പറ്റി മരണപ്പെടുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം, 6.45 ന് റെഫർ ചെയ്തു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 9 ഓടെ മരണപ്പെടുകയാണുണ്ടായത്.

പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്‌ദ്ധർ, പോലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ഹോസ്റ്റലിലെ സി സി ടി വി യുടെ ഹാർഡ് ഡിസ്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. അമ്മുവിന്റെ മുറിയിൽ നിന്നും നോട്ട് ബുക്ക്‌, മൊബൈൽ ഫോൺ എന്നിവയും കണ്ടെടുത്തു. ബുക്കിൽ പോലീസ് പിടിയിലായവരുടെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവങ്ങളും മറ്റും രേഖപ്പെടുത്തിയതായും, ഉപദ്രവം തുടർന്നാൽ നിയമനടപടികൾക്ക് നിർബന്ധിതയാകും എന്നെഴുതിയതായും പോലീസ് കണ്ടെത്തി.

മാസങ്ങള്‍ക്ക് മുന്‍പുവരെ അടുത്ത സുഹൃത്തുക്കളായിരുന്നു അമ്മുവും ഇവരും. സൗഹൃദത്തില്‍ വിള്ളലുണ്ടായതോടെ അമ്മുവിനെ നിരന്തരം പീഡിപ്പിച്ചു. ശാരീരിക ഉപദ്രവത്തിനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

സുഹൃത്തുക്കള്‍ക്കിടയിലെ ചെറിയ പ്രശ്‌നങ്ങള്‍ തര്‍ക്കങ്ങളിലൂടെ വലുതാകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലാബില്‍ ഉപയോഗിക്കുന്ന ലോഗ് ബുക്ക് നവംബര്‍ ആദ്യ ആഴ്ച നഷ്ടമായതാണ് തര്‍ക്കം രൂക്ഷമാക്കിയത്. അമ്മു ഈ ബുക്ക് എടുത്തെന്നായിരുന്നു മൂന്ന് സുഹൃത്തുക്കളുടെയും ആരോപണം. ബുക്ക് നഷ്ടപ്പെട്ട കുട്ടി പരാതി നല്‍കിയില്ല. അധ്യാപിക വഴി ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പല്‍ രക്ഷിതാക്കളുടെ യോഗം വിളിച്ചു.

നവംബര്‍ 13നായിരുന്നു യോഗം. അമ്മുവിന്റെ അച്ഛന് വരാന്‍ അസൗകര്യം ഉള്ളതിനാല്‍ 18ലേക്ക് യോഗം മാറ്റി. എന്നാല്‍ നവംബര്‍ 15ന് അമ്മു ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണു. ലോഗ് ബുക്കിനുവേണ്ടി സഹപാഠികള്‍ അമ്മുവിന്റെ മുറിയില്‍ പരിശോധന നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. മുറിയിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ടു. കള്ളി എന്നു വിളിച്ച്‌ കളിയാക്കിയതായും ആരോപണമുണ്ട്.

പ്രതികൾക്കെതിരെ അമ്മുവിന്റെ പിതാവ് കോളേജ് പ്രിൻസിപ്പലിന് അയച്ച പരാതിയും,കോളേജ് അധികൃതർ സ്വീകരിച്ച നടപടികളുടെ രേഖകളും കണ്ടെടുത്തു. ആരോപണവിധേയർക്ക് ലഭിച്ച മെമ്മോയും, അവയ്ക്ക് അവർ നൽകിയ മറുപടികളും, കോളേജ് അധികൃതർക്ക് അമ്മു ഒപ്പിട്ടുനൽകിയ മൊഴിയും പോലീസ് ശേഖരിച്ചിരുന്നു. മാനസിക പീഡനവും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതും അമ്മു അതിൽ പറയുന്നുണ്ട്.

ഇന്നലെ വൈകിട്ട് 6 മണിക്ക് ഇവരുടെ വീടുകളിൽ നിന്ന് പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.അന്വേഷണത്തിൽ മരണപ്പെട്ട അമ്മുവിനെ നിരന്തരമായി പിൻതുടർന്ന് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി വെളിവായി. തുടർന്ന്, കേസിന്റെ വകുപ്പ് മാറ്റി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുകയായിരുന്നു. പെൺകുട്ടികളെ അടുത്തമാസം 5 വരെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.