അവധിക്ക് നാട്ടിലെത്തിയ നഴ്സിങ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

മലപ്പുറം : നഴ്സിങ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി കളത്തിൽ രാജേഷിന്റെ മകൾ ദർശനയെ (20) ആണു ചങ്ങരംകുളത്തെ അമ്മയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അവധിക്ക് നാട്ടിലെത്തിയതായിരുന്നു ദർശന. രാജേഷ് വീട്ടിലെത്തിയപ്പോഴാണു മകൾ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ബെംഗളൂരുവിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയാണ്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തും. മാതാവ്: ധന്യ. സഹോദരി: ശിവഗംഗ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group