ബ്രിട്ടീഷുകാരില്‍ നടത്തിയ സര്‍വ്വേയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടേണ്ട തൊഴിലുകളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ളത് നഴ്സിംഗ്;  സമൂഹത്തിന് അവര്‍ നല്‍കുന്ന സേവനങ്ങളാണ് ഈ ബഹുമതിയ്ക്ക് കാരണമായത്

Spread the love

ലണ്ടൻ: ഏറ്റവുമധികം ബഹുമാനിക്കപ്പെടേണ്ട തൊഴിലുകളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ളത് നഴ്സിംഗ്. രണ്ടായിരത്തോളം പ്രായപൂര്‍ത്തിയായ ബ്രിട്ടീഷുകാരില്‍ നടത്തിയ സര്‍വ്വേയിലാണ് ഇത് തെളിഞ്ഞത്. സമൂഹത്തിന് അവര്‍ നല്‍കുന്ന സേവനങ്ങളാണ് ഈ ബഹുമതിയ്ക്ക് കാരണമായത്.

അഗ്‌നിശമന പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, ഫോസ്റ്റര്‍ കെയറര്‍മാര്‍ എന്നിവരും സമൂഹത്തിന് അമൂല്യ സേവനങ്ങള്‍ നല്‍കുന്നവരായി സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അംഗീകരിക്കുന്നു. ഇതിന് തൊട്ടു താഴെയായി മെന്റല്‍ ഹെല്‍ത്ത് തെറാപിസ്റ്റുകള്‍, ഫിസിഷ്യന്‍സ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുണ്ട്.

പൊതുജന നന്മക്കായി ഇവര്‍ നല്‍കുന്ന സംഭാവനകളെ അംഗീകരിക്കുകയാണ് പൊതുജനം. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 23 ശതമാനത്തോളം പേര്‍ പറഞ്ഞത്, ഇത്തരത്തില്‍ ബഹുമാനാര്‍ഹമായ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും വ്യക്തിയുമായി സംസാരിക്കുമ്ബോള്‍ ഏറെ പ്രചോദനം ലഭിക്കുന്നു എന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തരത്തിലുള്ള ഒരു പ്രഭാവം സൃഷ്ടിക്കാന്‍ ഏറ്റവും ആവശ്യം വേണ്ടത് അനുതാപമാണെന്ന് 52 ശതമാനം പേര്‍ പറയുന്നു. സഹജീവികളോടുള്ള സ്നേഹമാണെന്ന് മറ്റൊരു 52 ശതമാനം പേര്‍ പറഞ്ഞപ്പോള്‍, പ്രശ്ന പരിഹരണ ശേഷിയാണ് ആവശ്യമെന്ന് 45 ശതമാനം പേരും സത്യസന്ധതയാണ് ഏറ്റവും ആവശ്യമെന്ന് മറ്റൊരു 45 ശതമാനം പേരും അഭിപ്രായപ്പെട്ടു.

തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ സമ്ബൂര്‍ണ്ണ സംതൃപ്തി നല്‍കുന്നില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 16 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി.