കോട്ടയത്തിന് അഭിമാന നിമിഷം; നഴ്‌സിംഗ് വിഭാഗത്തിലെ ആദ്യ പി.എച്ച്.ഡി പാലാ സ്വദേശിനി ഡിനു എം.ജോയിക്ക്
സ്വന്തം ലേഖകൻ
പാലാ : കോട്ടയത്തിന് അഭിമാന നിമിഷം. സംസ്ഥാന ആരോഗ്യവകുപ്പില്‍ നഴ്‌സിംഗ് വിഭാഗത്തിലെ ആദ്യ പി.എച്ച്.ഡി പാലാ പൂഞ്ഞാര്‍ പെരിങ്ങളം സ്വദേശിനിയായ ഡിനു എം.ജോയിക്ക്.
നിലവില്‍ ആരോഗ്യവകുപ്പിന്റെ കൗമാര ആരോഗ്യവിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുന്ന ഡിനു കോവിഡ് തുടക്കകാലഘട്ടത്തില്‍ സംസ്ഥാനത്തുടനീളം പ്രതിരോധ ക്ലാസുകളെടുത്ത് ശ്രദ്ധേയയായിരുന്നു.
എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഡോ. റോയി സി. മാത്യുവിന്റെ കീഴിലായിരുന്നു ഗവേഷണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡെവലപ്പ്മെന്റ് സ്റ്റഡീസില്‍ (നഴ്‌സിംഗ്) ഗവേഷണം നടത്തിയ ഡിനു പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന ലൈംഗിക ദുരുപയോഗം തടയുന്നത് സംബന്ധിച്ചാണ് പഠനം നടത്തിയത്.
ബി.എസ്.സി നഴ്‌സിംഗ് രണ്ടാം റാങ്കോടെ പാസായ ഡിനു എം.എസ്.സി. നഴ്‌സിംഗിലും ടോപ്പറായിരുന്നു.
2019 ല്‍ സംസ്ഥാന നഴ്‌സസ് അവര്‍ഡും കരസ്ഥമാക്കി. ഉരുളികുന്നം മടുക്കാവില്‍ എം.വി.തോമസിന്റെയും മേരിയുടെയും മകളാണ്. പൂഞ്ഞാര്‍ പെരിങ്ങുളം വരിക്കപ്ലാക്കല്‍ ജോബി ജോസഫാണ് ഭര്‍ത്താവ്. ഡിജല്‍, ഡിയോണ്‍ എന്നിവര്‍ മക്കള്‍.