ശമ്പള പരിഷ്കരണമില്ല; സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചര്‍ച്ച പരാജയം

Spread the love

തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തില്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച പരാജയം.

video
play-sharp-fill

നിലവിലെ ശമ്പളത്തില്‍ അയ്യായിരം രൂപ കൂട്ടി നല്‍കാമെന്ന മാനേജ്മെന്റുകളുടെ നിലപാട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തള്ളി.  സർക്കാർ പ്രഖ്യാപിച്ച 28500 രൂപ എന്ന നിലപാടും മാനേജ്മെൻറ്കള്‍ അംഗീകരിച്ചില്ല. സമരവുമായി മുന്നോട്ടു പോകാനാണ് സംഘടനയുടെ തീരുമാനം.

 

അതേസമയം നഴ്സുമാരുടെ ശമ്ബള വർദ്ധനവ് ചില ആശുപത്രി മാനേജ്മെന്റ് ഭാഗികമായി അംഗീകരിച്ചു. ദിവസവേതന 1500ന് മുകളില്‍ കൂട്ടമെന്ന് മാനേജ്മെന്റ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാത്ത ആശുപത്രികളില്‍ നാളെ സമരം നടത്തുമെന്ന് നഴ്സ്മാരുടെ സംഘടന അറിയിച്ചു.

കെപിഎച്ച്‌എ ചർച്ചകള്‍ പരാജയപ്പെട്ടതോടെ എട്ട് ആശുപത്രികള്‍ നേരിട്ട് ചർച്ച നടത്തുകയായിരുന്നു. വിവിധ ആവശ്യങ്ങളില്‍ നീക്കു പോക്കുമായി ഇരു വിഭാഗവും ധാരണയിലെത്തി.

നാളെ സമരവുമായി മുന്നോട്ട് എന്ന് യുഎൻഎ ഉറച്ചു നിന്നതോടെയാണ് എട്ട് ആശുപത്രികള്‍ നേരിട്ട് ചർച്ച നടത്തിയത്. തീരുമാനം വൈകുന്നേരത്തോടെ അംഗീകരിക്കാത്ത ആശുപത്രികള്‍ക്കെതിരെ ആയിരിക്കും നാളെ മുതല്‍ സമരം. അനുനയ ചർച്ചയിലെ തീരുമാനം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കും.