പ്രതിദിന വേതനം 1500 ആക്കണം; നഴ്‌സുമാരുടെ 72 മണിക്കൂര്‍ പണിമുടക്കിന് തുടക്കം; 22 ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശ്ശൂര്‍: തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി.

പ്രതിദിന വേതനം 1500 ആക്കണമെന്നതടക്കം ആവശ്യങ്ങളിലാണ് സമരം. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂരിലെ 28 സ്വകാര്യ ആശുപത്രികളില്‍ 5 ഇടത്ത് വേതന വര്‍ധന 50% നടപ്പാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമല, ജൂബിലി , വെസ്റ്റ് ഫോര്‍ട്ട് , സണ്‍, മലങ്കര മിഷന്‍ ആശുപത്രികളാണ് വേതനം കൂട്ടിയത്. ഇതോടെ ഈ ആശുപത്രികളെ സമരത്തില്‍ നിന്ന് നഴ്സുമാര്‍ ഒഴിവാക്കി.

ജില്ലയിലെ 24 ആശുപത്രികളിളാണ് ഇന്ന് പണിമുടക്ക് നടക്കുന്നത്. ഈ ആശുപത്രികളില്‍ ഐസിയു പ്രവര്‍ത്തനം അടക്കം തടസപ്പെടുമെന്നാണ് വിവരം.

നഴ്‌സുമാരുടെ സമരം തടയാനാകില്ലെന്ന് ഇന്നലെ കേരള ഹൈക്കോടതി നിലപാടെടുത്തിരുന്നു. 72 മണിക്കൂര്‍ സമ്പൂര്‍ണ സമരമാണ് നഴ്സുമാരുടെ സംഘടനയായ യുഎന്‍എ ആഹ്വാനം ചെയ്തത്. ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.

നിര്‍ബന്ധിത സേവനം ഉറപ്പാക്കുന്ന എസ്‌മ ചട്ടത്തിന് കീഴില്‍ നഴ്‌സുമാരെ കൊണ്ടുവരണമെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഉപഹര്‍ജിയായാണ് തൃശ്ശൂരിലെ സമരത്തിനെതിരായി ഹര്‍ജി സമര്‍പ്പിച്ചത്.

വെക്കേഷന് ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ്‌ സിയാദ് റഹ്മാന്‍ വ്യക്തമാക്കി. ഹര്‍ജി സ്ഥിരമായി പരിഗണിക്കുന്ന ബെഞ്ച് അവധി ആയതിനാലാണ് ഈ ബെഞ്ചില്‍ കേസ് എത്തിയത്.