
തിരുവനന്തുപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്‌സുമാർക്ക് മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നല്‍കി.
യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഗ്രാമീണമേഖലകളില്‍ വാഹന സൗകര്യങ്ങളുടെ അപര്യാപ്തത കൂടി കണക്കിലെടുത്താണ് പുതിയ നിർദ്ദേശം.
പുതിയ ക്രമീകരണം പ്രകാരം, രാത്രി ഷിഫ്റ്റ് വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയായിരിക്കും. പകല്‍ ഷിഫ്റ്റുകള്‍ എട്ട് മണിക്കൂർ വീതം ക്രമീകരിക്കണമെന്നും ആഴ്ചയിലെ മൊത്തം ജോലിസമയം 48 മണിക്കൂറായി നിശ്ചയിക്കണമെന്നും നിർദേശത്തില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഴ്‌സുമാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് നിരവധി നിർദേശങ്ങളും ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.
ഒരു ദിവസത്തില്‍ അധികമായി ചെയ്യാവുന്ന ജോലിസമയം പരമാവധി മൂന്ന് മണിക്കൂറായി പരിമിതപ്പെടുത്തുകയും, അതിന് ഓവർടൈം വേതനം അല്ലെങ്കില്‍ പകരം അവധി നല്‍കുകയും വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.



