
കോട്ടയം : മെയ് 12 അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന്റെ ഭാഗമായി ജില്ലാ നേഴ്‌സസ് വാരാഘോഷത്തിന് കോട്ടയത്ത് തുടക്കമായി. 12 വരെയാണ് വാരാഘോഷം. തിങ്കളാഴ്‌ച രാവിലെ ജില്ലാ ജനറൽ ആശുപത്രിയിൽ ജില്ലാ നഴ്‌സിംഗ് ഓഫീസർ ഉഷാ രാജഗോപാൽ വാരാഘോഷത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തി.
ജില്ലാ ആശുപത്രി ആർ എം ഓ ഡോ.ആശ, ജില്ലാ ആശുപത്രി ഡപ്യൂട്ടി നേഴ്‌സിംഗ് സൂപ്രണ്ട് വി ഡി മായ, പാമ്പാടി താലൂക്ക് ആശുപത്രി നേഴ്‌സിംഗ് സൂപ്രണ്ട് സുഷ കുര്യൻ, മെഡിക്കൽ കോളേജ് സീനിയർ നേഴ്‌സിംഗ് ഓഫീസർ സി. സി ജയശ്രീ എന്നിവർ സംസാരിച്ചു. തുടർന്ന് ഗവ. സ്‌കൂൾ ഓഫ് നേഴ്‌സിംഗ്
പ്രിൻസിപ്പാൾ ബീന നഴ്സിംഗ് പ്രതിഞ്ജ ചൊല്ലി കൊടുത്തു. ശേഷം ഗവ.സ്‌കൂൾ ഓഫ് നേഴ്‌സിംഗ് ഓഡിറ്റോറിയത്തിൽ നേഴ്‌സിംഗ് വിദ്യാർഥികൾക്കും നേഴ്‌സുമാർക്കായി സാഹിത്യ രചനാ മത്സരങ്ങൾ നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്‌ച ജില്ലയിലെ വിവിധ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാർ സംഘടിപ്പിക്കും. എട്ടിന് ആർട്‌സ് മത്സരങ്ങൾ എം ടി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഒൻപതിന് ജീവകാരുണ്യ പ്രവർത്തന പരിപാടി. പത്തിന് രാവിലെ ഏഴ് മുതൽ 10 വരെ നേഴ്‌സുമാർക്കു മാത്രമായി കായിക മത്സരം എം ടി സെമിനാരി ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും സമാപന സമ്മേളനം 12ന് ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും.
സമാപന സമ്മേളനം കലക്ടർ വിഘ്‌നേശ്വരി ഐ എ എസ് ഉദ്‌ഘാടനം ചെയ്യും. ഡിഎംഒ ഡോ എൻ പ്രിയ അധ്യക്ഷയാകും. സമാപനത്തിന് മുന്നോടിയായി ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്ന് റാലിയും സംഘടിപ്പിക്കും.