കൂരോപ്പട പഞ്ചായത്തിലെ ആനിവയലിലെ അംഗനവാടി പുതുക്കി നിർമ്മിക്കാത്തതിൽ ബി.ജെ.പി കപ്പ നട്ട് പ്രതിഷേധിച്ചു

Spread the love

പങ്ങട: കൂരോപ്പട പഞ്ചായത്തിലെ 15-ാം വാർഡിൽ ആനിവയൽ കവലയ്ക്ക് സമീപമുള്ള അംഗനവാടി പുതുക്കി നിർമ്മിക്കാത്തതിൽ ബി.ജെ.പി കപ്പ നട്ട് പ്രതിഷേധിച്ചു.

കൂരോപ്പട ഗ്രാമപഞ്ചായത്ത് അധിക്യതരും വാർഡിലെ ജന പ്രതിനിധികളും ഇടപെട്ട് സ്‌മാർട്ട് അംഗനവാടി നിർമ്മിക്കുമെന്ന് പറഞ്ഞു കെട്ടിടം പൊളിച്ച് നീക്കിയിട്ട് ഏഴര വർഷമായി.പങ്ങടയിലെ കുടുംബങ്ങൾക്ക് ശിശുക്ഷേമ വകുപ്പിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും, കൃഷി വകുപ്പിന്റെയും കീഴിലുള്ള പല പദ്ധതികളും എത്തിക്കാനായി ഉപയോഗിച്ചിരുന്ന ഈ കെട്ടിടം പൊളിച്ചു നീക്കിയത് ഏഴര വർഷക്കാലമായി സ്ഥലവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

നിലവിൽ അംഗനവാടി കെട്ടിടം പ്രവർത്തിക്കുന്നത് ഒരു പഴയ വീടിൻ്റെ അടുക്കളപ്പുരയിലാണ്.ഒരു സർക്കാർ സ്ഥാപനത്തെ ഇത്രയധികം ശോചനീയമായി പ്രവർത്തിക്കുവാൻ അവസരം ഒരുക്കിയത് വാർഡിലെ മാറി മാറി വന്ന ജനപ്രതി നിധികളുടെ പിടിപ്പുകേടും ഉത്തരവാദിത്യക്കുറവുമാണെന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗനവാടി കെട്ടിടം ഉടൻ യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ തുടർ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബ.ജെ.പി. നേതാക്കൾ അറിയിച്ചു. അയർക്കുന്നം മണ്‌ഡലം പ്രസിഡന്റ്റ് സി. ജി. ഗോപ കുമാർ, ജനറൽ സെക്രട്ടറി രവിശങ്കർ, കുരോപ്പട പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് താഴത്ത്, ജനറൽ സെക്രട്ടറി കെ. കെ. രാജൻ, വൈസ് പ്രസിഡന്റ് സുരേഷ് കല്ലടപ്പള്ളി, യുവമോർച്ച നേതാവ് അജിൻ വർഗീസ് എന്നിവർ പങ്കെടുത്തു.