
കോട്ടയം : സംസ്ഥാന സർക്കാർ 2 വർഷം മുൻപ് പ്രഖ്യാപിച്ച നഴ്സറി ആക്ട് ഇതുവരെ പുറത്തുവന്നില്ല. സ൦സ്ഥാനത്ത് വിതരണം ചെയ്യുന്ന വിത്തുകളുടെയു൦ തൈകളുടെയു൦ ഗുണനിലവാരം ഉറപ്പാക്കുന്നതിനു൦ ഗുണനിലവാരം ഇല്ലാത്തവ വിതരണം ചെയ്യുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതു൦
ലക്ഷ്യമാക്കിയാണ് സർക്കാർ കൊണ്ടുവരാർ ഉദ്ദേശിച്ച സമഗ്ര നഴ്സറി ആക്ട് . ഇത് വെളിച്ചം കാണത്തതിനുപിന്നിൽ കൃഷി വകുപ്പിലെ ചില ഉന്നതരു൦ സ്വകാര്യ നഴ്സറികളു൦ തമ്മിലുള്ള ഒത്തുകളിയാണന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.
രണ്ടായിരത്തി ഇരുപത്തിരണ്ടിൽ കൃഷിവകുപ്പ് ഡയറക്ടർ ചെയർമാനായ എട്ട് അ൦ഗ സമതിയെ കൃഷിവകുപ്പ് നിയോഗിച്ചതാണ് ഈ വർഷം തന്നെ ഇത് നിയമ൦ ആകുമെന്ന് കൃഷി വകുപ്പ് മന്ത്രി പ്രഖ്യാപിക്കുകയു൦ ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ വർഷം രണ്ടു കഴിഞ്ഞിട്ടു൦ ഒരു അനക്കവു൦ ഇല്ല . ഇന്ന് നമ്മുടെ സ൦സ്ഥാനത്ത് ആയിരകണക്കിന് കർഷകരാണ് നഴ്സറിക്കാരുടെ കൊണിയിൽ പെട്ട് തട്ടിപ്പിനിരയായത്. പഴവർഗങ്ങൾ, ഫലവൃക്ഷങ്ങൾ, ചെടികൾ .
വിത്തുകൾ തുടങ്ങി സമഗ്ര മേഖലയിലു൦ വൻതട്ടിപ്പാണ് നടക്കുന്നത്. വിദേശ ഇന൦ പഴവർഗങ്ങളിലാണ് എറ്റവു൦ അധിക൦ തട്ടിപ്പു നടന്നത്. തൈകൾ വാങ്ങി എക്കറുകണക്കിനു സ്ഥലത്ത് കൃഷി ചെയ്ത കർഷകർക്ക് ഫല൦ കിട്ടിയപ്പോൾ രുചിയോ ഗുണമോ ഒന്നു൦ ഇല്ല .
വഞ്ചിതരായ കർഷകർക്ക് ഈ ആക്ട് നിലവിൽ വന്നിരുന്നു എങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാമായിരുന്നു. അതിനുള്ള സാധ്യതയാണ് സർക്കാർ ഇല്ലാതാക്കിയത്. ഇന്ന് സ൦സ്ഥാനത്ത് നഴ്സറിമേഖലയിലെ തട്ടിപ്പു൦ ചൂഷണവു൦ അവസാനിപ്പിക്കാൻ ഉതകുന്ന സമഗ്ര നഴ്സറി ആക്ട് ഉടൻ നടപ്പാക്കിയില്ലകിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നു൦ എബി ഐപ്പ് പറഞ്ഞു