video
play-sharp-fill

നഴ്‌സസ് യൂണിയൻ ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു

നഴ്‌സസ് യൂണിയൻ ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു

Spread the love

കോട്ടയം: കേരള നഴ്‌സസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. കേരള നഴ്‌സസ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി മനു ചെറിയാൻ കുര്യൻ വിതരണ ഉൽഘാടനം നടത്തി.
സി.പി.എം ലോക്കൽ സെക്രട്ടറി പി.സി ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. ഷെല്ലിമോൻ ജേക്കബ് ആശംസ അർപ്പിച്ചു.

കേരള നഴ്‌സസ് യൂണിയൻ ജില്ലാ സെക്രട്ടറി എൽസിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു, കേരള നഴ്‌സസ് യൂണിയൻ ജോയിന്റ് സെക്രട്ടറി കിഷോർ. എസ് കേരള നഴ്‌സസ് യൂണിയൻ ജോയിന്റ് സെക്രട്ടറി നന്ദി രേഖപെടുത്തി.