പേർളി മാണിയുടെ ഗർഭം വരെ വാർത്തയാകുന്ന കാലത്ത് തിരുവല്ലായിൽ നടന്ന ഈ സത്കർമ്മം പുറംലേകമറിഞ്ഞില്ല; അർഹതയുള്ളവരെ അംഗീകരിക്കാത്ത മലയാളി എന്ന് നന്നാവും
സ്വന്തം ലേഖകൻ
പേർളി മാണിയുടെ ഗർഭം വരെ വാർത്തയാകുന്ന കാലത്ത് സമൂഹം അറിയാതെ പോകുന്ന എത്രയോ നല്ല വാർത്തകൾ ദിനം പ്രതി ഉണ്ടാകുന്നു. കാണാതെ പോകുന്നതോ കണ്ടിട്ടും കാണാത്തപോലെ നടിക്കുന്നതുമായ മലയാളി സമൂഹം എന്നും ഗോസിപ്പുകൾക്ക് പുറകെ പോകുന്നവരാണ്.
ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞു വീണ യാത്രക്കാരന് സിപിആർ നൽകി ജീവൻ രക്ഷിച്ച യുവാവിന്റെ കഥ പുറം ലോകം അറിയാതെ പോയതിന് പിന്നിലുംഗോസിപ്പുകൾക്ക് പിന്നാലെ പോകുന്ന മലയാളി സമൂഹത്തിന്റെ ചിന്താഗതിയുടെ കുഴപ്പം മാത്രമാണ്.
പേളി മാണിക്ക് പിന്നാലെ സെലിബ്രിറ്റികളെല്ലാം അവരുടെ ദിനചര്യകളും, വിശേഷങ്ങളും പങ്കുവെയ്ക്കുമ്പോൾ അത് അറിയാനും അന്വേഷിക്കാനും നിരവധി ആളുൾ ഉണ്ടാകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അത് ഒരു നന്ദി വാക്കിൽ ഒതുക്കി, തൊഴിലിന്റെ ഭാഗമെന്ന് പറഞ്ഞ് നിസാരവത്കരിക്കുന്ന പൊതു സമൂഹമാണ് ഇന്നുള്ളത്.
ജീവന്റെ വില അറിയാവുന്ന നേഴ്സ് സമൂഹം ഇത്തരത്തിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ അതൊന്നും അംഗികരിക്കാനേ ചെറിയ അഭിനന്ദനങ്ങൾ അവർക്ക് നല്കാനോ ശ്രമിക്കാത്ത ഒരു വലിയ വിഭാഗം ആളുകൾ ഇന്ന് നമ്മൾക്കിടയിലുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞു വീണ യാത്രക്കാരന് സിപിആർ നൽകി ജീവൻ രക്ഷിച്ച തിരുവല്ല താലൂക് ഹോസ്പിറ്റൽ നഴ്സിംഗ് ഓഫീസർ വിനോദിന് നല്കേണ്ട അഭിനന്ദനങ്ങളും ആധരവും സോഷ്യൽ മീഡിയയിൽ ഒതുങ്ങിപ്പോയി. അർഹതയുള്ളവരെ അംഗികരിക്കാത്ത മലയാളി ഇനി എന്ന് നന്നാവും