video
play-sharp-fill

പ്രസവിച്ചയുടനെ മഞ്ഞപ്പിത്തം പിടിപെട്ടു; തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുഞ്ഞിന് മുലപ്പാൽ നൽകാനെത്തിയ അമ്മ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം..! കരയാതിരിക്കാൻ നവജാതശിശുവിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചു; നഴ്സിന് സസ്പെൻഷൻ

പ്രസവിച്ചയുടനെ മഞ്ഞപ്പിത്തം പിടിപെട്ടു; തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുഞ്ഞിന് മുലപ്പാൽ നൽകാനെത്തിയ അമ്മ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം..! കരയാതിരിക്കാൻ നവജാതശിശുവിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചു; നഴ്സിന് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

മുംബൈ : തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നവജാത ശിശുവിന്റെ കരച്ചിൽ തടയാൻ നഴ്സ് ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചു. ഇതേത്തുടർന്ന് ആശുപത്രി അധികൃതർ നഴ്സിനെ സസ്പെൻഡുചെയ്തു.

മുംബയിലെ ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിൽ ജൂൺ രണ്ടിനായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.നഴ്സിനെതിരെ നടപടി സ്വീകരിച്ചെങ്കിലും സംഭവത്തെക്കുറിച്ച് മുൻസിപ്പൽ കോർപ്പറേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ ആൺകുഞ്ഞിന്റെ ചുണ്ടിലാണ് നഴ്സ് പ്ലാസ്റ്ററൊട്ടിച്ചത്. പ്രസവിച്ചയുടനെ മഞ്ഞപ്പിത്തം പിടിപെട്ടതിനാൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു കുഞ്ഞ്.

രാത്രി മുലപ്പാൽ നൽകാൻ തീവ്രപരിചരണ വിഭാഗത്തിലേക്കുവന്ന പ്രിയ കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടു. മുലപ്പാൽ നൽകണമെന്നും പ്ലാസ്റ്റർ നീക്കണമെന്നും നഴ്സിനോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.അടുത്തദിവസം രവിലെ എട്ടിനുവന്ന് മുലപ്പാൽ നൽകാനായിരുന്നു നിർദ്ദേശം. രണ്ടുമണിക്കൂർ ഇടവിട്ട് മുലപ്പാൽ നൽകണമെന്ന് ഡോക്ടർ പറഞ്ഞതാണെന്നറിയിച്ചിട്ടും നഴ്സ് വഴങ്ങിയില്ല.

ഇതോടെ പ്രിയ റൂമിലേക്ക് പോവുകയും രാത്രി ഒരുമണിയോടെ വീണ്ടും ഇവിടെയെത്തുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റർ നീക്കിയിരുന്നില്ല. മറ്റുചില കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേരീതിയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നതായും പ്രിയ പറഞ്ഞു. ഇതു ചോദ്യം ചെയ്തതോടെ നഴ്സ് പൊട്ടിത്തെറിച്ചു.

പിന്നീട് സ്ഥലം കോർപ്പറേറ്ററായ ജാഗൃതി പാട്ടീലിനെ വിവരമറിയിച്ചു. അവരെത്തിയതോടെ കുഞ്ഞുങ്ങളുടെ ചുണ്ടിലെ പ്ലാസ്റ്റർ മാറ്റുകയായിരുന്നു. കോർപ്പറേറ്റർ നൽകിയ പരാതിയിലാണ് ആശുപത്രി അധികാരികൾ നഴ്സിനെതിരേ നടപടിയെടുത്തത്.