play-sharp-fill
സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: മരണം ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട്, രോഗിക്ക് മരുന്ന് മാറി നല്‍കിയത് ഡോക്ടർ ചോദ്യം ചെയ്തതിന്റെ വിഷമത്തിലായിരുന്നു സ്മൃതിയെന്ന് മൊഴികൾ, യുവതി ജീവനൊടുക്കാനുണ്ടായ കാരണം വിശദമായി അന്വേഷിക്കുമെന്ന് പോലീസ്

കാസര്‍കോട്: ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്സ് സ്മൃതിയുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. കൊല്ലം തെന്മല സ്വദേശിയായ എസ്കെ സ്മൃതി (20)യെ തിങ്കളാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം തെന്മല ഉരുക്കുളം സ്വദേശിയാണ് എസ്കെ സ്മൃതി. ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് ട്രെയിനിയായിരുന്നു. യുവതി ജീവനൊടുക്കില്ലെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ചാണ് അച്ഛൻ കോമളരാജനും സഹോദരി ശ്രുതിയും രംഗത്ത് വന്നത്.

ആശുപത്രിയില്‍ എത്തിയ രോഗിക്ക് സ്മൃതി മരുന്ന് മാറി നല്‍കിയതായി ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ചോദിച്ചതിന്‍റെ വിഷമത്തിലായിരുന്നു യുവതിയെന്നും പറയപ്പെടുന്നു. ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാലാണ് മൃതദേഹം വിശദമായ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കുമ്പള പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതി ജീവനൊടുക്കാനുണ്ടായ കാരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു