
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി:ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വയോധികന് രക്ഷകയായി നഴ്സ്. മേരീക്വീൻസ് ആശുപത്രിയിലെ നഴ്സായ വിനീത രാജേഷാണ് വയോധികനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.
മണ്ണംപ്ലാവ് ഷാപ്പുപടിയ്ക്ക് സമീപം കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. ചിറക്കടവ് സ്വദേശിയായ വയോധികൻ വീട്ടിലേക്ക് പോകുംവഴി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് കുഴഞ്ഞുവീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കണ്ട സമീപവാസിയായ കുഞ്ഞുമോൻ സമീപത്ത് താമസിക്കുന്ന മേരീക്വീൻസ് ആശുപത്രിയിലെ നഴ്സായ വിനീതയെ വിവരമറിയിച്ചു. വിനീത ഉടൻ സിപിആർ കൊടുക്കുകയും പിന്നീട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
വയോധികൻ സുഖം പ്രാപിച്ചുവരുന്നു. അവസരോചിതമായ ഇടപെടലിലൂടെ ജീവന് സംരക്ഷകയായ വിനീതയെ നാട്ടുകാരും മേരീക്വീൻസ് ആശുപത്രി മാനേജ്മെന്റും അഭിനന്ദിച്ചു.