video
play-sharp-fill

കൊറോണ രോഗികളെ പരിചരിക്കുന്ന നഴ്സുമാരെ ഗുഡ് സർവ്വീസ് എൻട്രിയ്ക്ക് പരിഗണിക്കുക: കേരള ഗവ. നഴ്സസ് യൂണിയൻ

കൊറോണ രോഗികളെ പരിചരിക്കുന്ന നഴ്സുമാരെ ഗുഡ് സർവ്വീസ് എൻട്രിയ്ക്ക് പരിഗണിക്കുക: കേരള ഗവ. നഴ്സസ് യൂണിയൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ രോഗികളെ നേരിട്ട് പരിചരിക്കുന്ന നഴ്സുമാരെ ഗുഡ് സർവ്വീസ് എൻട്രിയ്ക്ക് പരിഗണിക്കണമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ സംസ്ഥാന കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

കോറോണ ബാധതെളിയിക്കപ്പെട്ട രോഗികളെ ഐസോലേഷൻ വാർഡുകളിലും ഐ.സി.യുകളിലും പരിചരിക്കുന്ന നഴ്സുമാർ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി. പി. ഇ കിറ്റുകൾ, മാസ്ക്ക് എന്നിവ ധരിച്ചു കൊണ്ട് 6 മണിക്കൂർ ദിവസവും നിൽക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഏതാണ്ട് 21 ദിവസത്തോളമാണ് ഇവർ കുടുംബാംഗങ്ങളെ പിരിഞ്ഞ് ആശുപത്രിയിൽ തന്നെ കഴിയുന്നത്.

പല സംസ്ഥാനങ്ങളും നഴ്സുമാർക്കും ഡോക്ടർമാർക്കും എക്സ്ട്രാ സാലറി അനുവദിക്കുമ്പോൾ കൊറോണ ഡ്യൂട്ടിയിൽ ഉൾപ്പെട്ട നഴ്സുമാരും ഡോക്ടർമാരും ഇവിടെ സാലറി ചലഞ്ചിനെ അഭിമുഖീകരിക്കുകയാണ്.

നിപ്പ രോഗ ഭീക്ഷണി ഒഴിഞ്ഞതിനു ശേഷം സംസ്ഥാന സർക്കാർ നിപ്പ രോഗികളെ ശുശ്രുഷിച്ച നഴ്സുമാരെ അവഗണിക്കുകയായിരുന്നുവെന്ന് നഴ്സസ് യൂണിയൻ സംസ്ഥാന നേതാക്കളായ ശ്രീമതി. കെ. ഡി. മേരി, ശ്രീ.സന്തോഷ്. കെ.എസ് എന്നിവർ ആരോപിച്ചു.

ആയതിനാൽ, സാമ്പത്തിക ബാധ്യത സൃഷ്ടിക്കാത്ത ഈ നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ കൊറോണ ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാർക്ക് വലിയ ഒരു അംഗീകാരവും പ്രചോദനവുമായിരിക്കുമെന്നും ഇതുന്നയിച്ചു കൊണ്ട് ബഹു.കേരള മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.