video
play-sharp-fill
വിദേശ ജോലിക്കായി സർക്കാർ ജീവനക്കാരും; 61 പേരെ പിരിച്ചുവിട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 

വിദേശ ജോലിക്കായി സർക്കാർ ജീവനക്കാരും; 61 പേരെ പിരിച്ചുവിട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 

തിരുവനന്തപുരം: മെച്ചപ്പെട്ട ജോലി സാധ്യതകളും ജീവിത രീതിയും ആഗ്രഹിച്ച ഒട്ടനവധി പേരാണ് വിദേശത്തേക്ക് പറക്കുന്നത്. കോഴ്സ് കഴിഞ്ഞ ഉദ്യോഗാർത്ഥികളും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമാണ് ഇക്കൂട്ടത്തില്‍ കൂടുതലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ കേരളത്തിലെ സർക്കാർ ജീവനക്കാരും മെച്ചപ്പെട്ട ജോലിക്കായി വിദേശത്തേക്ക് വിമാനം കയറുകയാണ്.

 

സംസ്ഥാനത്തെ സർക്കാർ സർവീസിലുള്ള നഴ്സുമാരാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതലുള്ളത്.അഞ്ച് വർഷമായി ജോലിക്ക് ഹാജരാകാതെ അനധികൃതമായി അവധിയില്‍ തുടരുന്ന മെഡിക്കല്‍ കോളേജ് സ്റ്റാഫ് നഴ്സുമാരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു. ഇവർ ഉള്‍പ്പടെ 216 നഴ്സുമാരാണ് വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

 

ശമ്പളമില്ലാതെ പരമാവധി അഞ്ച് വർഷം മാത്രമേ അവധി എടുക്കാൻ സാധിക്കുകയുള്ളൂ. മുൻപ് 20 വർഷം വരെ അവധി എടുക്കാമായിരുന്നു. എന്നാല്‍ ഒന്നാം പിണറായി സർക്കാരാണ് അഞ്ച് വർഷത്തെ നിബന്ധന കൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

20 വർഷം വരെ അവധി എടുത്ത് വിദേശത്ത് ജോലി ചെയ്ത് വിരമിക്കുന്നതിന് തൊട്ടുമുൻപ് സർവീസില്‍ കയറി പെൻഷൻ കൈപ്പറ്റുന്ന പതിവുണ്ടായിരുന്നു. മുൻപ് ഈ രീതി പിന്തുടർന്നത് ഡോക്ടർമാരാണെങ്കില്‍ നഴ്സുമാർക്കിടെയിലും ഈ പ്രവണത വർദ്ധിക്കുകയാണ്. ഡോക്ടർമാർ ഇങ്ങനെ അവധി എടുത്ത് സ്വകാര്യ ആശുപത്രികളിലേക്കും വിദേശത്തേക്കും പോകാറുണ്ടായിരുന്നു. ഈ മാസം ആദ്യം 36 ഡോക്ടർമാരെ സർക്കാർ പിരിച്ചുവിട്ടിരുന്നു.