യുകെയിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലിരിക്കെ മലയാളി നഴ്സ് മരിച്ചു; വിടപറഞ്ഞത് കോട്ടയം സ്വദേശിനി

Spread the love

ലിവർപൂൾ:യുകെയിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലിവർപൂൾ എൻഎച്ച്എസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മലയാളി നഴ്സ് മരിച്ചു. ലിവർപൂളിലെ ഏൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോളിക്കുട്ടി ഉമ്മൻ (64) ആണ് മരിച്ചത്.

ഓഗസ്റ്റ് 29ന് വൈകിട്ട് 6ന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലിവർപൂൾ എൻഎച്ച്എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15ന് മരിച്ചു.

കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനിയും പുതുപ്പള്ളി പയ്യപ്പാടി പാലയ്ക്കൽ കുടുംബാംഗവുമാണ്. 2002 ലാണ് യുകെയിൽ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുന്നവേലിൽ പി.കെ. ഉമ്മനാണ് ഭർത്താവ്. മക്കൾ: മെജോ ഉമ്മൻ, ഫിൽജോ ഉമ്മൻ. മരുമകൾ: ഡാലിയ ഉമ്മൻ. ലിവർപൂൾ കർമ്മേൽ മാർത്തോമ്മാ പള്ളി ഇടവകാംഗമായ മോളിക്കുട്ടിയുടെ സംസ്കാരം പിന്നീട് യുകെയിൽ തന്നെ നടത്തുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. നാട്ടിൽ പുന്നവേലി സെന്റ് തോമസ് മാർത്തോമ്മാ പള്ളി ഇടവകാംഗമാണ്.