കൊല്ലം സ്വദേശിനിയായ നഴ്സിനെ ബന്തിയോടെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച് കുടുംബം

Spread the love

കാസര്‍ഗോഡ് : കൊല്ലം സ്വദേശിനിയായ നഴ്സിനെ കാസർഗോഡ് ബന്തിയോടെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.

video
play-sharp-fill

ബന്തിയോട്സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു 20കാരിയായ സ്മൃതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് നിന്ന് ജോലി തേടി കാസർകോട്ടേക്കു പോയതാണ് യുവതി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് ട്രെയിനിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മൃതിയെ ഹോസ്റ്റൽ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്. സ്മൃതിയുടെ മരണ വാർത്തയറിഞ്ഞ് അച്ഛനും സഹോദരിയും കൊല്ലത്തുനിന്ന് കാസർകോട് എത്തിയതിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ജീവനൊടുക്കിയതാണെന്ന് വീട്ടുകാർ ഇപ്പോഴും വിശ്വസിക്കുന്നില്ല.

മരണദിവസം ശ്രുതി ആശുപത്രിയിൽ പോവുകയും ഉച്ചയോടെ ഹോസ്റ്റലിലേക്ക് തിരിച്ചു വരികയും ആയിരുന്നു, പലതവണ വീട്ടിൽനിന്ന് വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് വീട്ടുകാർ ഹോസ്റ്റ ലിൽ അറിയിക്കുകയും തൊട്ടടുത്ത മുറിയിൽ ഉള്ളവർ  അന്വേഷെത്തിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലുമായിരുന്നു. തുടർന്ന് സെക്യൂരിറ്റിയെത്തി വാതിൽ തള്ളി തുറക്കുകയായിരുന്നു.