ഒമാനിൽ മാൻഹോളിൽ വീണു മരിച്ച കോട്ടയം സ്വദേശിയുടെ സംസ്കാരം നാളെ

Spread the love

കോട്ടയം:സലാലയിൽ മാൻഹോളിൽ വീണു മരിച്ച കങ്ങഴ കമലാലയത്തിൽ ലക്ഷ്മി വിജയകുമാറിന്റെ (34) മൃതദേഹം നാളെ ഒന്നിനു പാമ്പാടി കോത്തല വട്ടുകളത്തുളള ഭർതൃഗൃഹത്തിൽ എത്തിക്കും.സംസ്കാരം 3ന്. കഴിഞ്ഞ മാസം 13നു താമസസ്ഥലത്തു മാലിന്യം കളയാൻ പോകവേയാണ് ഒമാൻ ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായിരുന്ന ലക്ഷ്മി അപകടത്തിൽപെട്ടത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 25നു മരിച്ചു. ഭർത്താവ്: പുതുപ്പറമ്പിൽ ദിനുരാജ്. മകൾ: നിള.