play-sharp-fill
ജോലി ചെയ്തതിൻ്റെ ശമ്പളം ചോദിച്ച നഴ്സുമാരെ പൂട്ടിയിട്ട സംഭവം: കുവൈറ്റിലെ നഴ്സുമാർക്ക് വീണ്ടും ദുരിതം: ഉന്നത സ്വാധീനമുള്ള മലയാളി കരാറുകാരൻ മാലാഖമാരെ വീണ്ടും കുടുക്കിലാക്കി: തേർഡ് ഐ ന്യൂസ് ഇടപെടലിനെ തുടർന്ന് നേഴ്സുമാരെ മോചിപ്പിച്ചതിന് പിന്നാലെ ജോലി ചെയ്യാൻ അനുവദിക്കാതെ ഏജൻ്റ്; കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വീണ്ടും ഇടപെടണമെന്ന് നഴ്സുമാർ

ജോലി ചെയ്തതിൻ്റെ ശമ്പളം ചോദിച്ച നഴ്സുമാരെ പൂട്ടിയിട്ട സംഭവം: കുവൈറ്റിലെ നഴ്സുമാർക്ക് വീണ്ടും ദുരിതം: ഉന്നത സ്വാധീനമുള്ള മലയാളി കരാറുകാരൻ മാലാഖമാരെ വീണ്ടും കുടുക്കിലാക്കി: തേർഡ് ഐ ന്യൂസ് ഇടപെടലിനെ തുടർന്ന് നേഴ്സുമാരെ മോചിപ്പിച്ചതിന് പിന്നാലെ ജോലി ചെയ്യാൻ അനുവദിക്കാതെ ഏജൻ്റ്; കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വീണ്ടും ഇടപെടണമെന്ന് നഴ്സുമാർ

കുവൈറ്റ് ബ്യൂറോ

കുവൈറ്റ്: ഒരു ജോലി തേടി നാട് വിട്ട മാലാഖമാരെ കണ്ണീരണിയിച്ച മലയാളി കരാറുകാരൻ്റെ ക്രൂരതയ്ക്ക് അവസാനമില്ല. രണ്ടു ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട നൂറ്റമ്പതിലധികം നഴ്സുമാരുടെ വിഷയത്തിൽ എംബസി ഇടപെട്ടിട്ടും പരിഹാരമായില്ല.

തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയെ തുടർന്ന് കുവൈറ്റിലെ മലയാളി സംഘടനകൾ  വിഷയത്തിൽ ഇടപെട്ടതോടെയാണ് കഴിഞ്ഞ ദിവസം ഇവരുടെ മോചനത്തിന് വഴി തെളിഞ്ഞത്.
പത്തനംതിട്ട റാന്നി സ്വദേശിയായ കെ.ടി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള അൽ – ഈസാ (വേർട്ടസ്) എന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഇടനിലയിൽ ജോലിയ്ക്ക് എത്തിയ നഴ്‌സുമാർക്കാണ് ദുരിതം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൽ- ഈസാ കമ്പനിയുടെ പബ്ലിക്ക് അതോറിറ്റി പ്രോജക്ട് വിസയിലാണ് യുവതികൾ കുവൈറ്റിൽ എത്തിയത്.
കഴിഞ്ഞ 12 വർഷത്തോളമായി ഇവരിൽ പലരും കുവൈറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ ഇവർ ശമ്പള പരിഷ്കരണം ആവശ്യപ്പെടുകയും നഷ്ടമായ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് , പ്രശ്‌നങ്ങൾ തുടങ്ങിയത്. തുടർന്നു, ഇവരെ രഹസ്യ കേന്ദ്രത്തിലേയ്ക്കു കമ്പനി മാറ്റുകയായിരുന്നു.

ദിവസങ്ങളായി ഇവിടെ കടുത്ത മാനസിക പീഡനങ്ങളാണ് നഴ്‌സുമാർക്കു നേരിടേണ്ടി വന്നിരിക്കുന്നത്. മാനസികമായ പീഡനത്തിനൊടുവിലാണ് ഇവരെ മുറിയിൽ  ര പൂട്ടിയിടുക കൂടി ചെയ്തിരിക്കുന്നത്. ഇതെല്ലാം ചേർത്തു വായിക്കുമ്പോഴാണ് പണത്തിന് വേണ്ടി എന്തും കാട്ടുന്ന മലയാളികളുടെ ക്രൂരത വ്യക്തമാകുന്നത്.

ഇതിനിടെ തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടതിനെ തുടർന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസിയും ഇവിടെയുള്ള വിവിധ മലയാളി സംഘടനകളും വിഷയത്തിൽ ഇടപെടുകയും മലയാളി പെൺകുട്ടികൾക്ക് മോചനം ലഭിക്കുകയുമായിരുന്നു. എന്നാൽ ഇതിനുശേഷം കരാറുകാരനായ മാത്യു നടത്തിയ പുതിയ നീക്കങ്ങൾ ആണ് ഇപ്പോൾ വീണ്ടും നഴ്സുമാരെ ദുരിതത്തിൽ ആക്കിയിരിക്കുന്നത്. കുവൈറ്റ് എംബസിയിൽ നിർണായക സ്വാധീനമുള്ള മാത്യു നടത്തിയ നീക്കങ്ങൾ വിഷയം ലഘൂകരിക്കുന്നതിന് പകരം എംബസിയെ സമ്മർദ്ദത്തിൽ ആക്കുകയായിരുന്നു. ശമ്പളം അടക്കമുള്ള വിഷയങ്ങളിൽ പരിഹാരം ഉണ്ടാകുന്നതിനു മുമ്പ് തന്നെ   എല്ലാവരും ജോലിക്ക് തിരികെ കയറണമെന്ന നിർദേശമാണ് എംബസി അധികൃതർ ഇപ്പോൾ നൽകിയിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് നേഴ്സുമാർ പറയുന്നു. ഇത് അംഗീകരിക്കാനാവാത്തവർ നാട്ടിലേക്ക് മടങ്ങുന്ന നിർദ്ദേശമാണ് എംബസി നൽകിയിരിക്കുന്നത്. ഇതും കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ ഇടപെട്ട് ഉചിതമായ പരിഹാരം കാണണമെന്നാണ് മലയാളി നഴ്സുമാരുടെ ആവശ്യം.