കന്യാസ്ത്രീകള്‍ക്ക് ആദ്യം നീതി ലഭിക്കട്ടെ; എന്നിട്ടാവാം ചായകുടി; ബിജെപിക്ക് മുന്നറിയിപ്പുമായി കർദിനാള്‍ മാർ ക്ലിമിസ് കാതോലിക്കാ ബാവ

Spread the love

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ മോചന കാര്യത്തിലെ നിലപാട് അനുസരിച്ചാകും ബിജെപിയോടുള്ള ഇനിയുള്ള സമീപനമെന്ന് കർദിനാള്‍ മാർ ക്ലിമിസ് കാതോലിക്കാ ബാവ.

ഭരണഘടന അനുശാസിക്കുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പാക്കണം. നീതി ലഭിച്ചില്ലെങ്കില്‍ അരമനയിലേക്കുള്ള ബിജെപി നേതാക്കളുടെ സന്ദർശനങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടി വരും.

നീതി ലഭിക്കാതെ വരുമ്പോള്‍ പിന്നെ എന്ത് ചങ്ങാത്തം, എങ്ങനെയാണ് സാഹോദര്യത്തിന്റെ പൂർണത പറയാൻ കഴിയുക. പറയുന്നത് പ്രവർത്തിക്കുക, പ്രവർത്തിക്കുന്നതില്‍ ആത്മാർത്ഥത പ്രകടമാക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ആദ്യം അത് നടക്കട്ടെ അതിനുശേഷം നമുക്ക് ചായ കുടിക്കാമെന്നും അദ്ദേഹം പറഞ്ഞു.