പ്രാർത്ഥനയ്ക്കിടെ കുഴഞ്ഞു വീണ കന്യാസ്ത്രീ മരിച്ചു; കോട്ടയം കുറവിലങ്ങാട് പകലോമറ്റം സെന്റ് തോമസ് കോൺവെന്റിലെ കന്യാസ്ത്രീയാണ് മരിച്ചത്

Spread the love

കോട്ടയം : മഠത്തിൽ പ്രാർത്ഥനയ്ക്കിടെ കുഴഞ്ഞ് വീണ കന്യാസ്ത്രീ മരിച്ചു. കുറവിലങ്ങാട് പകലോമറ്റം പള്ളിക്കു സമീപമുള്ള മഠത്തിൽ പ്രാർത്ഥനക്കിടെ കുഴഞ്ഞു വീണ കന്യാസ്ത്രി കാരിത്താസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30 ന് ആയിരുന്നു സംഭവം. പകലോമറ്റം സെന്റ് തോമസ് കോൺവെന്റിലെ സിസ്റ്റർ ജെസിന്ത (45) ആണ് മരിച്ചത്.

video
play-sharp-fill

പാലക്കാട് മണ്ണാർകാട് പാലക്കയം തറപ്പിൽ വീട്ടിൽ ജോർജിന്റെ മകളാണ്.ഇന്നലെ രാത്രി 7.15 ന് മഠത്തിലെ അന്തേവാസികളായ കന്യാസ്ത്രികൾക്കൊപ്പം പ്രാർത്ഥനക്കിടെ കുഴഞ്ഞുവിണ സിസ്റ്റർ ജെസിന്തയെ സഹപ്രവർത്തകർ ഉടൻ കുറവിലങ്ങാട് സെന്റ് വിൻസന്റ് ആസ്പത്രിയിലെത്തിച്ചു.

പരിശോധനയിൽ ഇസിജി വേരിയേഷൻ കണ്ടതിനാൽ ഉടൻ കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കുറവിലങ്ങാട് പൊലിസ് കേസ് എടുത്തു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group