
കൊല്ലം : കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം നഗരത്തിലെ നിത്യാരാധന മഠത്തിലാണ് കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മധുര സ്വദേശി മേരി സ്കോളിസ്റ്റയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3:00 മണിയോടെയായിരുന്നു സംഭവം. തുടർന്ന് പോലീസും മഠത്തിലെ അധികാരികളും ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു.
ഇന്ന് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് മഠത്തിൽ കന്യാസ്ത്രീ ആത്മഹത്യ ചെയ്ത കാര്യം പുറംലോകം അറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ മഠത്തിലെ അധികാരികൾ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, ഉടൻതന്നെ ഈസ്റ്റ് പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറുപ്പ് കണ്ടെത്തുകയും ചെയ്തു, കുറുപ്പിൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു. എന്നാൽ ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് പോലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന മൊഴി.
ആത്മഹത്യയിൽ മറ്റു സംശയങ്ങൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്, അതേസമയം ഇന്നലെ മരണപ്പെട്ട ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ സഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് എന്ന ആരോപണവും ഉയരുന്നുണ്ട്.