video
play-sharp-fill

ഏപ്രിൽ 1 മുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധം; നിലവിലുള്ള വാഹനങ്ങൾക്ക് നിർബന്ധമില്ല

ഏപ്രിൽ 1 മുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധം; നിലവിലുള്ള വാഹനങ്ങൾക്ക് നിർബന്ധമില്ല

Spread the love


സ്വന്തം ലേഖകൻ

ന്യൂഡൽഹി: വാഹനം വാങ്ങുമ്പോൾ നമ്പർ പ്ലേറ്റ് ലഭിക്കുന്ന ഏകീകൃത നമ്പർ പ്ലേറ്റ് സംവിധാനം എന്ന് മുതൽ നടപ്പിലാകുമെന്ന് ചോദ്യത്തിന് വിരാമമായി. ഏപ്രിൽ മുതൽ രാജ്യത്താകെ ഈ സംവിധാനം നടപ്പാക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ പുതിയ നമ്പർ പ്ലേറ്റോടു കൂടിയേ രജിസ്‌ട്രേഷൻ പൂർത്തിയാക്കി പുറത്തിറക്കാനാകൂ. വിൽപന നടത്തുന്ന ഷോറൂമുകളിൽ തന്നെയായിരിക്കും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുക. മോഷ്ടാക്കളിൽ നിന്ന് സുരക്ഷിതമാക്കാനും ഉടമക്ക് വാഹനം ഉടൻ കണ്ടെത്താനുമുള്ള നൂതന സാങ്കേതികവിദ്യയോടെയാണ് നമ്പർ പ്ലേറ്റിറക്കുന്നത്. ഇതോടെ രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഒരേ രീതിയിലുള്ള നമ്പർ പ്ലേറ്റാകും ലഭ്യമാകുക. സാധാരണയായ നമ്പർ പ്ലേറ്റുകൾ സ്‌ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ലേറ്റുകൾ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. നമ്പർ പ്ലേറ്റുകൾക്കു ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജനൽ രേഖകൾ ഹാജരാക്കിയാലേ നമ്പർ പ്‌ളേറ്റ് ലഭിക്കൂ. പഴയ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമല്ല. എന്നാൽ താൽപര്യമുള്ളവർക്ക് ഘടിപ്പിക്കാം.