
ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ അസഭ്യം പറഞ്ഞ് നഗ്‌നതാ പ്രദര്‍ശനം ; യുവാവ് അറസ്റ്റിൽ; പോര്‍ബന്തര്‍ കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനിലായിരുന്നു പ്രതിയുടെ അഴിഞ്ഞാട്ടം; പിടിയിലായത് കൊല്ലം സ്വദേശിയായ യുവാവ്
കൊല്ലം: ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ അസഭ്യം പറഞ്ഞ് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. കൊല്ലം പനയം സ്വദേശി ദിലീപ് നെല്‍സനെയാണ് കൊല്ലത്തുവച്ച് റെയില്‍വെ പൊലീസ് പിടികൂടിയത്.
പോര്‍ബന്തര്‍ കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനിലായിരുന്നു പ്രതിയുടെ അഴിഞ്ഞാട്ടം. മദ്യപിച്ചിരുന്ന ഇയാള്‍ വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ ശല്യം ചെയ്തു.
ഗുജറാത്തിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതി, വെള്ളിയാഴ്ച രാത്രി മുതല്‍ ട്രെയിനില്‍ സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകും വിധം പെരുമാറിയെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിടിആര്‍ ഉള്‍പ്പെടെയുളളവരോട് അസഭ്യം പറഞ്ഞ ഇയാളെ, ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് ബഹളം വച്ച പ്രതി, പൊലീസുകാരെ കയ്യേറ്റം ചെയ്യാനൊരുങ്ങിയതായും റിപ്പോർട്ടുണ്ട്.
Third Eye News Live
0