അധ്യാപികയ്ക്ക് നേരെ നഗ്നത പ്രദർശനം: താക്കീത് നൽകിയിട്ടും ആവർത്തിച്ചു, യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

 

മലപ്പുറം: അധ്യാപികക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. നീലാഞ്ചേരി സ്വദേശിയായ നസീഫ് നെയാണ് (35) അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. നാല് മാസം മുൻപ് പ്രതി സമാന രീതിയിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്നു. അന്ന് താക്കീത് നൽകി വിട്ടയച്ചു. വീണ്ടും ആവർത്തിച്ചതോടെ അധ്യാപിക പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതി പിടികൂടുകയായിരുന്നു.