
അശ്ലീല വീഡിയോ വിവാദം; സി പി എം ഏരിയാ കമ്മിറ്റിയംഗം എ ഡി ജയനെ ആറ് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു
സ്വന്തം ലേഖിക
ആലപ്പുഴ: അശ്ലീല വീഡിയോ വിവാദത്തില്‍ നടപടിയെടുത്ത് സി പി എം.
വിഷയത്തില്‍ ഉള്‍പ്പെട്ട സി പി എം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയംഗം എ ഡി ജയനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. ആറു മാസത്തേയ്ക്കാണ് സസ്‌പെൻഷൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സോണയെ പിന്തുണയ്ക്കുകയും ഇരകളായ സ്‌ത്രീകളെ വീട്ടില്‍ച്ചെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് എ ഡി ജയനെ സസ്‌പെൻഡ് ചെയ്തത്.
സി പി എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോര്‍ട്ടിന്മേല്‍ ആലപ്പുഴയില്‍ കൂട്ട നടപടിയെടുത്തതിന് പിന്നാലെയാണ് എ ഡി ജയനെ സസ്‌പെൻഡ് ചെയ്തത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 40 പേരെ തരം താഴ്ത്തി. മൂന്ന് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ എ ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി.