സമൂഹ മാധ്യമത്തിലൂടെ വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ചു; വീട്ടമ്മയുമായുള്ള നഗ്ന വീഡിയോകോളിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Spread the love

കൊല്ലം: വീട്ടമ്മയുമായുള്ള നഗ്ന വീഡിയോകോളിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

തൃശൂർ കൊരട്ടി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഇയാള്‍ കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലാണ് താമസിക്കുന്നത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയുമായി വീഡിയോ കോളില്‍ ഏർപ്പെടുകയും ഇവർ നഗ്നത പ്രദർശിപ്പിച്ചപ്പോള്‍ ഇയാള്‍ ഫോണില്‍ റെക്കോഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് ഈ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയർ ചെയ്യുകയും സുഹൃത്തുക്കള്‍ക്ക് കൈമാറുകയുമായിരുന്നു.

തന്റെ നഗ്നവീഡിയോ കൈക്കലാക്കി പ്രചരിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷത്തോളമായി കുളത്തൂപ്പുഴയില്‍ താമസിച്ച്‌ പ്രദേശത്ത് വെല്‍ഡിംഗ് ജോലികള്‍ ചെയ്തു വരികയാണ് രഞ്ജിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെയാണ് സമൂഹ മാധ്യമത്തിലൂടെ വീട്ടമ്മയുമായി രഞ്ജിത്ത് അടുപ്പം സ്ഥാപിച്ചത്. തുടർന്ന് വീഡിയോ കോള്‍ വഴി പ്രതി യുവതിയുടെ നഗ്നവീഡിയോ കൈക്കലാക്കി. ഇത് പിന്നീട് സുഹൃത്തുകള്‍ക്ക് അയച്ചു കൊടുത്തു.