
താമരശ്ശേരി: പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് അദ്ധ്യാപകനും, എൻ .എസ് .എസ്. പ്രോഗ്രാം
ഓഫീസറുമായ തച്ചം പൊയിലില്‍ ചാലില്‍ സ്വദേശി മുഹമ്മദ് ഇസ്മയിലിനെ (48) താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ നടന്ന എൻ.എസ്.എസ്. വാർഷിക ക്യാമ്പില്‍ വെച്ചായിരുന്നു സംഭവം.
ജനുവരി പകുതിയോടെ സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പരാതിക്കാരിയടക്കമുള്ള ഏതാനും കുട്ടികള്‍ തങ്ങള്‍ക്ക് നേരിട്ട ലൈഗിംക അതിക്രമം സംബന്ധിച്ച വിവരം പുറത്തു പറഞ്ഞത്. പിന്നീട് സ്കൂള്‍ അധികൃതർ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയില്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്ത തെങ്കിലും പൊലീസിന് പിടികൊടുക്കാതെ ഒന്നര മാസത്തോളം അദ്ധ്യാപകൻ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസ് പിടികൂടുമെന്നുറപ്പായപ്പോള്‍ പ്രതി താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



