എൻ എസ് എസ്- എസ് എൻ ഡി പി ഐക്യ നീക്കത്തിന് പിന്നില്‍ വൻ ചതി ഉണ്ടായിരുന്നുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ:എസ് എൻ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള ചതിയായിരുന്നുവെന്നും ഗണേഷ് കുമാർ.

Spread the love

തിരുവനന്തപുരം : എൻ എസ് എസ്- എസ് എൻ ഡി പി ഐക്യ നീക്കത്തിന് പിന്നില്‍ ചതി ഉണ്ടായിരുന്നുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.
എസ് എൻ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള ചതിയായിരുന്നുവെന്നും, എൻ എസ് എസ് അപകടം മനസ്സിലാക്കിയാണ് പിന്മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

video
play-sharp-fill

ലക്ഷ്യം ഹിന്ദു ഐക്യമായിരുന്നില്ല. എൻ എസ് എസിനെ വർഗീയ കക്ഷിയുടെ തൊഴുത്തില്‍ കെട്ടാനുള്ള പരിപാടിയായിരുന്നു ലക്ഷ്യമിട്ടത്. വോട്ടായിരുന്നു ലക്ഷ്യം. ഐക്യനീക്കത്തില്‍ നിന്നുളള പിന്മാറ്റം സുകുമാരൻ നായർ എടുത്ത തീരുമാനമാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

തുഷാർ വെള്ളാപ്പള്ളി വരുമെന്ന് പറഞ്ഞപ്പോള്‍, മകനെ പോലെ സ്വീകരിക്കുമെന്നാണ് ജി സുകുമാരൻ നായർ ആദ്യം പറഞ്ഞത്. തുഷാർ വെള്ളാപ്പള്ളി എൻഡിഎയുടെ ഘടകകക്ഷിയാണ്. ആ രീതിയില്‍ ചിന്തിച്ചപ്പോള്‍ എൻ എസ് എസിനെ വർഗീയതയുടെ തൊഴുത്തില്‍ കെട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹത്തിന് വ്യക്തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത് കൊണ്ട് തന്നെയാണ് പിൻമാറിയത്. എൻ എസ് എസിനെ കൂടെ നിർത്തി തുഷാർ മുതലെടുക്കുമെന്ന് സുകുമാരൻ നായർ ഭയന്നു. മലപ്പുറത്തെ കുറിച്ചോ മുസ്ലിം ലീഗിനെ കുറിച്ചോ പറയുന്നത് എൻ എസ് എസ് രീതിയായിരുന്നില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.