
കോട്ടയം:നാട്ടകം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ ഏകദിന ക്യാമ്പിനോടനുബന്ധിച്ച് യൂണിറ്റിന്റെ നേതൃത്വത്തിൽ മഹാത്മജി സ്മാരക ഗ്രന്ഥശാലയ്ക്ക് മനോഹരമായ പൂന്തോട്ടം നിർമ്മിച്ചു നൽകി.വിവിധ തരം ചെടികളാണ് ഗ്രന്ഥശാലയ്ക്ക് സമ്മാനിച്ചത്.
ഗ്രന്ഥശാല പ്രസിഡന്റ് വി.പി. ലാലുവിന് ചെടികൾ കൈമാറി.വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ ഗ്രന്ഥശാലയ്ക്ക് ലഭിച്ച പുസ്തകങ്ങൾ ഓരോ വിഭാഗങ്ങളായി ഓരോ റാക്കിൽ പുനർ ക്രമീകരിച്ചു.
പ്രിൻസിപ്പൽ ബെന്നോ, യൂണിറ്റ് കോ ഓർഡിനേറ്റർ ഗിരിജ, നോബിൾ, ഷീബ, വിദ്യാർത്ഥികൾ,
ഗ്രന്ഥശാല കമ്മറ്റിയംഗം അഡ്വ. ജിഷാ ബാലകൃഷ്ണൻ, ഗ്രന്ഥശാല അംഗം പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എസ് എസ് ഷാനവാസ് എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group