video
play-sharp-fill
വട്ടിയൂർക്കാവിലെ യു.ഡി. എഫ് സ്ഥാനാർത്ഥിയുടെ തോൽവിയ്ക്ക് പിന്നാലെ എൻ. എസ്. എസ് ഓഫീസിന് നേരെ ചാണകമേറ് ; കോൺഗ്രസ്സ് പ്രവർത്തകൻ അറസ്റ്റിൽ

വട്ടിയൂർക്കാവിലെ യു.ഡി. എഫ് സ്ഥാനാർത്ഥിയുടെ തോൽവിയ്ക്ക് പിന്നാലെ എൻ. എസ്. എസ് ഓഫീസിന് നേരെ ചാണകമേറ് ; കോൺഗ്രസ്സ് പ്രവർത്തകൻ അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എൻ.എസ്.എസ് ഓഫീസിന് നേരെ കോൺഗ്രസ് പ്രവർത്തകൻ ചാണകം എറിഞ്ഞു. തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് നേർക്കാണ് ചാണകമേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ മധുസൂദനനെ പോലീസ് അറസ്റ്റ് ചെയ്തു.

വട്ടിയൂർകാവിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയായിരുന്നു ആക്രമണം. മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് ജയം നേടി. യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാർ രണ്ടാമത് എത്തിയപ്പോൾ എൻഡിഎ സ്ഥാനാർഥി എസ്.സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :