എസ് എൻ ഡി പിയുമായി മേലാല്‍ ഐക്യം സംബന്ധിച്ച്‌ പുനർവിചിന്തനം ഉണ്ടാകില്ലന്ന് എൻ എസ് എസ്: അടിസ്ഥാനമൂല്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് സമദൂരം: അതില്‍ വിട്ടുവീഴ്ച ചെയ്യില്ലന്ന് ജി.സുകുമാരൻ നായർ.

Spread the love

കൊച്ചി: ഐക്യനീക്കത്തില്‍ എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ ആഞ്ഞടിച്ച്‌ എൻഎസ്‌എസ്. വെള്ളാപ്പള്ളി രാഷ്ട്രീയലക്ഷ്യത്തോടെയാണ് എത്തിയതെന്ന് ജി.
സുകുമാരൻ നായർ ആരോപിച്ചു.

video
play-sharp-fill

ഇടപെടലില്‍ തരികിട മണത്തപ്പോഴാണ് ഐക്യനീക്കത്തിൻ നിന്ന് പിൻമാറിയത്. വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ കിട്ടിയപ്പോള്‍ സംശയമേറിയെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

“എസ്‌എൻഡിപി ബിജെപിയുമായി ചേർന്ന് നടത്തുന്ന നീക്കമെന്ന് തോന്നി. ബിജെപി നീക്കം തിരിച്ചറിഞ്ഞാണ് പിന്മാറിയത്. ഒത്തുതീർപ്പിന് സംസാരിക്കാൻ വിട്ടത് ബിജെപി മുന്നണിയുടെ നേതാവിനെയാണ്. അതില്‍ അടിയൊഴുക്കുണ്ടെന്ന് തോന്നി. ഐക്യ ചർച്ച നടക്കുന്നതിനിടെ പുരസ്കാരം വന്നതും സംശയം ബലപ്പെടുത്തി. ശുദ്ധമല്ല ഇടപെടലെന്നും എന്തോ തരികിടയുണ്ടെന്നും കണ്ടപ്പോള്‍ തീരുമാനം മാറ്റി. ഐക്യം വേണ്ടെന്ന പ്രമേയം അവതരിപ്പിച്ചത് താനാണ്. മേലാല്‍ ഐക്യസംബന്ധിച്ച്‌ പുനർവിചിന്തനം ഉണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിസ്ഥാനമൂല്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് സമദൂരം. അതില്‍ വിട്ടുവീഴ്ച ചെയ്യില്ല. അച്ഛൻ മകനെ പറഞ്ഞയക്കുക. ഐക്യം പറയുമ്പോള്‍ എന്തിനാണ് എൻഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. വെള്ളാപ്പള്ളി നടേശൻ

നേരിട്ട് വന്നാലും ഞങ്ങള്‍ ഞങ്ങളുടെ നിലപാട് നേരിട്ട് പറയുമായിരുന്നു. ഐക്യ ശ്രമത്തിന് എൻഎസ്‌എസ് ബോർഡില്‍ ഭിന്നത ഉണ്ടായിട്ടില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് ഇത്തരമൊരു തീരുമാനം എടുത്തത്”, സുകുമാരൻ നായർ.