ജി. സുകുമാരന്‍ നായര്‍ക്കെതിരെ അഴിമതിയാരോപണം; 24 ലക്ഷം എൻഎസ്എസിന്റെ ആസ്തിയിൽ നിന്ന് അപ്രത്യക്ഷമായത് എങ്ങനെ?

Spread the love

പത്തനംതിട്ട: ശബരിമല വിഷയത്തിൽ ഇടത് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ക്കെതിരെ പുതിയ അഴിമതിയാരോപണവുമായി പത്തനംതിട്ടയിലെ തുണ്ടുമണ്‍കര കുമ്പഴ ഭാരത കേസരി എൻഎസ്എസ് കരയോഗം പ്രസിഡന്റ് അഡ്വ.ടി.കെ.ജി നായര്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ അഴിമിതിയാരോപണങ്ങള്‍.

സമുദായത്തിൽ താങ്കളുടെ നോമിനികളായ വെറും 300 പേരെ വെച്ച് പ്രബുദ്ധമായ നായർ സമുദായത്തെ താങ്കൾ അളക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ താങ്കൾ ജോലി ചെയ്തിരുന്ന കാലത്ത് എൻഎസ്എസ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെൻട്രൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഏകദേശം 43 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലേ. വളരെ നന്നായി നടന്നുവന്ന ഈ സൊസൈറ്റിയിൽ തട്ടിപ്പ് നടത്തിയ ജീവനക്കാർക്കെതിരെ എൻഎസ്എസ് എന്ത് നടപടി സ്വീകരിച്ചു.