ബി.ജെ.പി.യിൽ പിടി മുറുക്കി എൻഎസ്എസ്: പാർലമെന്റ് തിഞ്ഞെടുപ്പിലെ സ്ഥാനാർത്തികളെ ചങ്ങനാശേരിയിൽ നിന്ന് തീരുമാനിക്കും

ബി.ജെ.പി.യിൽ പിടി മുറുക്കി എൻഎസ്എസ്: പാർലമെന്റ് തിഞ്ഞെടുപ്പിലെ സ്ഥാനാർത്തികളെ ചങ്ങനാശേരിയിൽ നിന്ന് തീരുമാനിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ശബരി മല വിഷയത്തിൽ ബ്ിജെപിയുമായി അടുത്ത എൻഎസ്എസ് പാർട്ടിയിൽ പിടിമുറുക്കുന്നു. എൻഎസ്എസ് തീരുമാനിക്കുന്ന ആളുകളെ മാത്രമേ ഇനി സ്ഥാനാർത്ഥിയാക്കാനാവൂ എന്ന നിലപാടാണ് ഇപ്പോൾ ചങ്ങനാശേരിയിൽ നിന്നും സുകുമാരൻ നായർ സ്വീകരച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആർഎസ്എസിനും മുകളിൽ എ്ൻഎസ്എസ് നേതൃത്വം കേരളത്തിലെ ബിജെപയിൽ പിടിമുറുക്കി എന്നതിന്റെ സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. കേരളത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് അടക്കം എൻഎസ്എ്‌സ് നേതൃത്വത്തിന്റെ ഇടപെടലുണ്ടാകും. ഈ സാഹചര്യത്തിൽ എൻഎസഎസ് നേതൃത്വത്തിന് കേരളം പിടിക്കാനുള്ള സർവപിൻതുണയും ബിജെപി കേന്ദ്ര നേതൃത്വവും നൽകുന്നുണ്ട്.
49ദിവസത്തെ നിരാഹാര സമരം വിജയം കണ്ടില്ലെന്ന് പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പ് ഉയരുന്നുണ്ടെങ്കിലും സർക്കാരിൻറെ 51 സ്ത്രീകളുടെ ലിസ്റ്റും അയ്യപ്പസംഗമത്തിലെ മാതാ അമൃതാനന്ദനമയിയുടെ പങ്കാളിത്തവുമെല്ലാം അനുകൂല സാഹചാര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ ആയിട്ടുണ്ടെന്നും പാർട്ടികണക്കാക്കുന്നു. ഇതൊന്നും കൂടാതെ സമദൂര സിദ്ധാത്തിൽ നിന്നും ബിജെപി അനുകൂല സിദ്ധാന്തത്തിലേക്ക് എൻഎസ്എസിനെ അടുപ്പിക്കാനെയെന്നതും ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കാക്കുന്നത്.

അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ എൻഎസ്എസിൻറെ താത്പര്യം കൂടി പരിഗണിക്കാനാണ് ബിജെപിയുടെ തിരുമാനം. വിജയ സാധ്യത കണക്കാക്കുന്ന മൂന്ന് മണ്ഡലങ്ങളിലാണ് എൻഎസ്എസിൻറെ കൂടെ അഭിപ്രായം വിലക്കെടുത്ത് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതെന്ന് മംഗളം റിപ്പോർട്ട് ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group