
കോട്ടയം: തന്ത്രിയുടെ അറസ്റ്റ് സർക്കാർ പ്രതികാരമെന്ന വിമർശനത്തില്‍ പ്രതികരിച്ച് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.
ഈ വിഷയത്തില്‍ ഇടപെടാൻ ഇല്ലെന്നാണ് സുകുമാരൻ നായരുടെ പ്രതികരണം. തന്ത്രി പറഞ്ഞതിനോട് ചേർന്ന് അഭിപ്രായം പറയാനില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
സ്വർണ്ണം എവിടെ പോയി എന്നതാണ് കണ്ടുപിടിക്കേണ്ടത്. എല്ലാവരും പറയുന്ന കാര്യങ്ങളില്‍ വ്യക്തത വരാൻ അന്വേഷണം നടക്കുന്നുണ്ട്, അന്വേഷണം നടക്കട്ടെയെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിയും കോണ്‍ഗ്രസും എല്ലാം ചെയ്യുന്നത് രാഷ്ട്രീയം മാത്രമാണ്. എൻഎസ്‌എസും ഞാനും അതിലൊന്നും ഇടപെടാൻ ഇല്ല. അന്വേഷണം കൃത്യമായി മുന്നോട്ടു പോകട്ടെ എന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.



