എൻ എസ് എസിനെതിരായ പരാമർശം നിർഭാഗ്യകരമെന്ന് കെ.എം. മാണി

എൻ എസ് എസിനെതിരായ പരാമർശം നിർഭാഗ്യകരമെന്ന് കെ.എം. മാണി


സ്വന്തം ലേഖകൻ

കോട്ടയം: വനിതാ മതിലിനോട് വിയോജിച്ചതിന്റെ പേരിൽ എൻ എസ് എസിനും ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർക്കുമെതിരെ സി പി എം നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ നിർഭാഗ്യകരമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. എൻ.എസ്. എസും ആചാര്യൻ മന്നത്ത് പത്മനാഭനും കേരളത്തിന്റെ നവേത്ഥാനത്തിന് നൽകിയ അമൂല്യ സംഭാവനകൾ നമ്മുടെ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. വനിതാ മതിലിനോട് വിയോജിക്കുന്നവരെല്ലാം ആർ എസ് എസാണെന്ന നിലപാട് ശരിയല്ല. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ എൻ എസ് എസിന്റെ നിലപാട് ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. അഭിപ്രായം തുറന്നു പറയുന്നവരെ ആർ. എസ്. എസാണെന്ന് തെറ്റിദ്ധരിക്കുന്നത് ശരിയല്ലെന്ന് കെ എം മാണി പ്രസ്താവനയിൽ പറഞ്ഞു.